Tuesday October 23rd, 2018 - 2:58:am
topbanner
Breaking News

കണ്ണൂർ ജയിൽ പഴയ ജയിൽ അല്ലെന്ന് മുഖ്യമന്ത്രി : പിണറായിയുടെ ഡയറിക്കുറിപ്പ് വൈറൽ...

NewsDesk
കണ്ണൂർ ജയിൽ പഴയ ജയിൽ അല്ലെന്ന് മുഖ്യമന്ത്രി : പിണറായിയുടെ ഡയറിക്കുറിപ്പ് വൈറൽ...

കണ്ണൂർ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രിയായശേഷം ആദ്യമെത്തിയപ്പോൾ സന്ദർശക ഡയറിയിൽ പിണറായി വിജയൻ കുറിച്ച ഡയറിക്കുറിപ്പ് വൈറലാകുന്നു.

കഴിഞ്ഞ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചശേഷമുയർന്ന ഈ ചോദ്യത്തിന് ഉത്തരമായി. കണ്ണൂർ ജയിൽ പഴയ ജയിൽ അല്ലെന്നു മുഖ്യമന്ത്രി. നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് അഭിനന്ദനവും രേഖപ്പെടുത്തി. സന്ദർശക ഡയറിയിലെ മുഖ്യമന്ത്രിയുടെ കുറിപ്പ് അതേപടി പുറത്തുവന്നതിനുപിന്നാലെ അത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

മുഖ്യമന്ത്രിയുടെ ഡയറിക്കുറിപ്പ്:

ജയിൽ സന്ദർശകനായും ഇവിടെയുള്ള പുതിയ ചില കെട്ടിടങ്ങളുടെ ഉദ്ഘാടകനായും ഇന്നിവിടെ എത്തിയപ്പോൾ പഴയതിൽനിന്ന് ഒട്ടേറെ മാറ്റങ്ങൾ പ്രകടമായി കാണാനുണ്ട്. ജയിലിനോടൊപ്പം, തിരുത്തൽ പ്രക്രിയയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സമീപനം കൂടുതൽ ജാഗ്രതയോടെ നടപ്പാക്കാൻ ഗൗരവമായ ശ്രമമുണ്ടാകണം. നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുപോകുന്നതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു 

പിണറായി വിജയൻ.

cm pinarayi vijayan visited kannur central jail

English summary
cm pinarayi vijayan visited kannur central jail
topbanner

More News from this section

Subscribe by Email