Tuesday March 26th, 2019 - 8:02:am
topbanner
topbanner

നഴ്‌സിനൊപ്പം ഓപ്പറേഷന്‍ തീയേറ്ററില്‍ ചുംബനമത്സരം നടത്തി ഡോക്ടര്‍; വീഡിയോ നഴ്‌സിംഗ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; ഡോക്ടറുടെ ജോലി പോയി

suji
നഴ്‌സിനൊപ്പം ഓപ്പറേഷന്‍ തീയേറ്ററില്‍ ചുംബനമത്സരം നടത്തി ഡോക്ടര്‍; വീഡിയോ നഴ്‌സിംഗ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; ഡോക്ടറുടെ ജോലി പോയി

ഓപ്പറേഷന്‍ തീയേറ്റര്‍ പൊതുജനങ്ങളെ സംബന്ധിച്ച് അല്‍പ്പം ഭയപ്പെടുത്തുന്ന ഇടം തന്നെയാണ്. രോഗങ്ങള്‍ മാറ്റാന്‍ ശസ്ത്രക്രിയ നല്‍കുന്ന സ്ഥലത്തെ ഭയപ്പാടോടെ എങ്ങിനെ കാണാതിരിക്കും? എന്നാല്‍ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കുമെല്ലാം അവരുടെ സേവന മേഖലയാണ് ഈ ഇടം. ഇത്തരമൊരു ഓപ്പറേഷന്‍ തീയേറ്റര്‍ തങ്ങളുടെ പ്രണയത്തിന് ഇടമാക്കിയ ഡോക്ടറും നഴ്‌സുമാണ് ഇപ്പോള്‍ കുഴപ്പത്തില്‍ ചാടിയിരിക്കുന്നത്.

പ്രണയരംഗങ്ങളുടെ വീഡിയോ ക്ലിപ് പ്രചരിച്ചതോടെയാണ് ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജനെ പുറത്താക്കിയത്. സ്റ്റാഫ് നഴ്‌സാണ് വീഡിയോയില്‍ ഇവര്‍ക്കൊപ്പമുള്ളതെന്നാണ് കരുതുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നടപടി. ജില്ലാ ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പദവിക്ക് ചേരാത്ത പ്രവര്‍ത്തനത്തിനാണ് 49കാരനെ സര്‍ജനെ പുറത്താക്കിയത്. സീനിയര്‍ ഡോക്ടറില്‍ നിന്നും ഉജ്ജയിന്‍ ജില്ലാ കളക്ടര്‍ വിശദീകരണവും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

സംഭവത്തിന് പിന്നാലെ ഡോക്ടര്‍ അവധിയിലാണ്. വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എങ്ങിനെ പ്രചരിച്ചെന്ന് വ്യക്തമല്ല.

 

Read more topics: civil surgeon, kissing, viral
English summary
civil surgeon sacked after kissing video with nurse inside operation theatre goes viral
topbanner

More News from this section

Subscribe by Email