Tuesday September 25th, 2018 - 6:47:pm
topbanner

പൊതു ചടങ്ങില്‍ ബുഷ് മിഷേലിന് കൈമാറിയ കാര്യം കണ്ട് ചിരിയോടെ ഒബാമ ; വീഡിയോ വൈറല്‍

suji
പൊതു ചടങ്ങില്‍ ബുഷ് മിഷേലിന് കൈമാറിയ കാര്യം കണ്ട് ചിരിയോടെ ഒബാമ ; വീഡിയോ വൈറല്‍

മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ മെക്കെയ്‌ന്റെ ശവസംസ്‌കാര ചടങ്ങിനെ തുടര്‍ന്ന് നടന്ന പരിപാടിക്കിടെ നടന്ന ആ കൈമാറ്റം വൈറലായി കഴിഞ്ഞു. ഒബാമയും ഭാര്യ മിഷേല്‍ ഒബാമയ്ക്കും ഒപ്പമാണ് ജോര്‍ജ് ബുഷും മുന്‍ നിരയിലിരുന്നത്. രാഷ്ട്രീയ അതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള ബന്ധങ്ങളെ കുറിച്ച് പ്രസംഗിക്കുന്നതിനിടെയാണ് ജോര്‍ജ് ബുഷ് ചെറിയൊരു മിഠായി മിഷേലിന്റെ കൈയ്യില്‍ നല്‍കിയത്.

ജോര്‍ജ് ബുഷ് എന്താണ് നല്‍കുന്നതെന്ന് അറിയാതിരുന്ന മിഷേല്‍ മിഠായി കണ്ടതോടെ ചിരിയോടെ താങ്ക് യു പറയുന്നതും വീഡിയോയില്‍ കാണാം. ഇതെല്ലാം ചെറിയ ചിരിയോടെ ഒബാമയും വീക്ഷിക്കുന്നതും വീഡിയോയിലുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയെ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത് .

Read more topics: bush, michale obama, viral
English summary
bush share sweet to michale obama video viral
topbanner

More News from this section

Subscribe by Email