Thursday June 20th, 2019 - 4:38:am
topbanner
topbanner

ഈ പത്തുവയസ്സുകാരനായ സഹോദരന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ; അനിയനെ തട്ടിക്കൊണ്ടുപോകാതെ തടഞ്ഞവന്‍ ഈ മിടുക്കന്‍

suji
ഈ പത്തുവയസ്സുകാരനായ സഹോദരന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ ; അനിയനെ തട്ടിക്കൊണ്ടുപോകാതെ തടഞ്ഞവന്‍ ഈ മിടുക്കന്‍

മൂത്ത കുട്ടികളുടെ പക്വത ചെറിയ കുട്ടികളെ പലപ്പോഴും സംരക്ഷിച്ചു നിര്‍ത്താറുണ്ട് .കുഞ്ഞനിയനെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഒരു പത്ത് വയസ്സുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം. സംഭവം നടന്നത് മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ്.ചേട്ടനൊപ്പം കളിച്ചു കൊണ്ടിരുന്ന രണ്ട് വയസ്സുകാരന്‍ അനിയനെയാണ് ഒരു സ്ത്രീ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

വഴിയിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീ ആദ്യം കുട്ടിയെ കളിപ്പിക്കുകയും പിന്നീട് എടുത്തു കൊണ്ട് നടന്നു നീങ്ങുകയുമായിരുന്നു. പിന്നാലെ തന്നെ മൂത്ത കുട്ടിയും ചെന്നു. സ്ത്രീ നടത്തത്തിന്റെ വേഗത കൂട്ടിയപ്പോള്‍ പത്ത് വയസ്സുകാരനും ഓടി അവര്‍ക്കൊപ്പമെത്തി. അതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്ത്രീ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുട്ടിയെ സ്ത്രീ കൊണ്ടുപോകുന്നതും മൂത്ത കുട്ടി പിന്തുടരുന്നതും കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് ഈ വീഡിയോ.

 

Read more topics: brother, saved, viral
English summary
brother saved elder brother video viral
topbanner

More News from this section

Subscribe by Email