topbanner
Saturday August 19th, 2017 - 9:01:am
topbanner

നവജാത ശിശുവിന്റെ ജനനം പൂര്‍ണ വളര്‍ച്ചയെത്താത്ത രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി

Anju N C
നവജാത ശിശുവിന്റെ ജനനം പൂര്‍ണ വളര്‍ച്ചയെത്താത്ത രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി

നവജാത ശിശു ജനിച്ചു വീണത് പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി. മുംബൈയിലാണ് സംഭവം നടന്നത്. ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങിനിടെ കുഞ്ഞിന്റെ വയറ്റില്‍ മാംസപിണ്ഡങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. അപ്പോഴാണ് കുഞ്ഞിന്റെ വയറ്റില്‍ ഉണ്ടായിരുന്നത് മാംസപിണ്ഡങ്ങളല്ല ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു എന്ന് മനസ്സിലായത്.

നവജാത ശിശുവിന്റെ വയറിനു പിന്നിലായിട്ടാണ് ഏഴു സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണങ്ങളെ കണ്ടെത്തിയത്. ഒരു കൈയും കാലുകളും തലച്ചോറുമുള്ള ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 19 വയസ്സുകാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയേയും കുഞ്ഞിനെയും വിദഗ്ദ ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്.

മോണോസൈഗോട്ടിക് ട്വിന്‍ പ്രെഗ്നന്‍സി എന്നാണ് ഈ അപൂര്‍വ്വ രോഗാവസ്ഥ അറിയപ്പെടുന്നത്. ലോകത്ത് 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ആദ്യമായാണ് നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Read more topics: baby, born, twin, own, pregnant,
English summary
baby born pregnant with own twins
topbanner topbanner

More News from this section

Subscribe by Email