topbanner
Thursday November 23rd, 2017 - 9:07:am
topbanner
Breaking News

കോളജ് ബസില്‍ അതിക്രമിച്ച് കടന്ന മധ്യവയസ്‌കന്റെ പരാക്രമം; വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു

Jikku Joseph
കോളജ് ബസില്‍ അതിക്രമിച്ച് കടന്ന മധ്യവയസ്‌കന്റെ പരാക്രമം; വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു

കോഴിക്കോട്: ലോകോളജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ കയറി മര്‍ദ്ദിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോളജ് ബസില്‍ അതിക്രമിച്ച് കടന്നായിരുന്നു മധ്യവയസ്‌കന്റെ പരാക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സാര്‍ ലോ കോളജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറിയാണ് മധ്യവയസ്‌കന്റെ പരാക്രമങ്ങള്‍ കാണിച്ചു തുടങ്ങിയത്.

ബസ് ഡ്രൈവറെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടികളോട് അശ്ലീലം പറയുകയും ചെയ്ത ഇയാള്‍ ഇതെല്ലാം ചിത്രീകരിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും അയാള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുന്നത്. 'ഒറ്റ തന്തക്ക് ജനിച്ചവനാണെങ്കില്‍ ഇങ്ങോട്ടേക്ക് ഇറങ്ങിവാടാ' എന്നയാള്‍ പറയുന്നുണ്ട്. ഇതിനിടെ ഫോണെടുത്ത സംഭവങ്ങള്‍ ചിത്രീകരിച്ച വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും വിദ്യാര്‍ത്ഥിനിയോട് നിനക്കൊക്കെ ഫോണ്‍ എന്തിനാണെന്നും മധ്യവയസ്‌കന്‍ ചോദിക്കുന്നതായിട്ടും വീഡിയോയില്‍ കാണാം.

താന്‍ സര്‍വ്വേശ്വരനാണെന്നും ഈ കോളേജും ഈ ലോകവും താന്‍ നന്നാക്കുമെന്നുമെല്ലാം ബസിനുള്ളില്‍ വച്ച് ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. നമ്മള്‍ ചാണകവെള്ളം കൊണ്ട് കൈ കഴുക്കുകയും ചാണകവും മൂത്രവും കുടിക്കുകയും വേണമെന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിക്കുന്നതും സംഭവത്തിന്റെ വീഡിയോയില്‍ കാണാം. ബസില്‍ ഉണ്ടായിരുന്നവര്‍ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്.

മധ്യവയസ്‌കന്റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 'സംസാരവിഷയം' എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
attack against law college student by middle aged man in kozhikode
topbanner topbanner

More News from this section

Subscribe by Email