Friday September 21st, 2018 - 4:12:am
topbanner
Breaking News

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

NewsDesk
സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

കൊച്ചി: തന്റെ ഫോട്ടോയ്ക്ക് അനാവശ്യ കമന്റ് ഇട്ടയാള്‍ക്ക് അബ്ദുള്ളക്കുട്ടി നൽകിയ കിടിലന്‍ മറുപടി വൈറലാകുന്നു. ഗള്‍ഫ് സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയുടെ മുകള്‍നിലയില്‍ നിന്ന് നല്ലൊരു ഫോട്ടോയെടുത്ത് അദ്ദേഹം ഫേസ്ബുക്കിലിട്ടു.

ഫോട്ടോയ്ക്കു താഴെ നിരവധി കമന്റുകളും വന്നുനിറഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നതിനിടെ ഒരു വിരുതന്റെ കമന്റ് ഇങ്ങനെ 'സരിത വിളിക്കണില്ലേ?' അതോടെ അബ്ദുള്ളക്കുട്ടിക്കു കലിയിളകി. ഉടനെ അദ്ദേഹത്തിന്റെ മറുപടി. പോടാ തെണ്ടി എന്ന മറുപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍ തന്നെ കമന്റും മറുപടിയും അബ്ദുള്ളക്കുട്ടി തന്നെ പിന്‍വലിച്ചു.

ഈ കമന്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ഈ കമന്റിന് പുറമെ വേറെയും പ്രകോപനപരമായ കമന്റുകള്‍ക്ക് അബ്ദുള്ളക്കുട്ടി അതേനാണയത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്.

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക !!

Read more topics: ap abdullakutty, facebook, saritha
English summary
ap abdullakutty burg khaleefa photo comments
topbanner

More News from this section

Subscribe by Email