Thursday July 18th, 2019 - 12:22:am
topbanner
topbanner

വിവാഹ പരസ്യത്തിന്റെ പേരില്‍ പരിഹാസം ; അനൂപിനും ജൂബിയ്ക്കും പ്രശ്‌നമില്ലെങ്കില്‍ ഈ വിമര്‍ശകര്‍ക്കെന്താ ?

suji
വിവാഹ പരസ്യത്തിന്റെ പേരില്‍ പരിഹാസം ; അനൂപിനും ജൂബിയ്ക്കും പ്രശ്‌നമില്ലെങ്കില്‍ ഈ വിമര്‍ശകര്‍ക്കെന്താ ?

കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണവും അതിനോട് അനുബന്ധിച്ച് പത്രത്തില്‍ വന്ന പരസ്യവുമാണ് ചര്‍ച്ചയായത്. ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹമാണ് സൈബര്‍ ആക്രമണത്തിന് കാരണം. 25കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്നും പണം കണ്ടപ്പോള്‍ കണ്ണു മഞ്ഞളിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

ചെമ്പന്‍ തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്. വരനായ അനൂപ് ചെറുപുഴയിലും. വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ് വിവാഹം നടന്നത്. ജൂബി ഇപ്പോള്‍ ദുബായ് യുഎഇ എക്സ്ചേഞ്ചില്‍ ജോലി ചെയ്യുന്നു. ഒരു വിവാഹത്തിന്റെ പേരില്‍ സൈബര്‍ ലോകത്തു നടക്കുന്ന പ്രചരണങ്ങളില്‍ വളരെ ദുഖിതരായണ് ഇരുവരും. തങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ വന്നില്ലല്ലോയെന്നും മര്യാദയ്ക്ക് ജീവിക്കാന്‍ അനുവദിക്കൂവെന്നുമാണ് ഇരുവരും അപേക്ഷിക്കുന്നത്.

 

 

Read more topics: anoop, jubi, marriage
English summary
anoop jubi marriage ad in controversy
topbanner

More News from this section

Subscribe by Email