Tuesday October 16th, 2018 - 3:42:pm
topbanner
Breaking News

അല്ലു അര്‍ജ്ജുന്റെ ക്യാപ് ട്രിക്കുകള്‍ ഹിറ്റ്; ഇതിന് ചെറിയ പണിയല്ല എടുത്തത്

suji
അല്ലു അര്‍ജ്ജുന്റെ ക്യാപ് ട്രിക്കുകള്‍ ഹിറ്റ്; ഇതിന് ചെറിയ പണിയല്ല എടുത്തത്

പൊതുവെ സിനിമകളില്‍ കാണാറുള്ള പല ട്രിക്കുകളും ഗ്രാഫിക്‌സിന്റെ സഹായത്തോടെ ചെയ്‌തെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ അത്തരം ട്രിക്കുകളെ കാര്യമായി ആരും പരിഗണിക്കാറുമില്ല. എന്നാല്‍ അല്ലു അര്‍ജ്ജുന്‍ പുതിയ ചിത്രമായ നാ പേര് സൂര്യയില്‍ പ്രകടിപ്പിക്കുന്ന ക്യാപ്-ഹാറ്റ് ട്രിക്കുകള്‍ ഇത്തരത്തില്‍ വ്യാജമാണെന്ന് സംശയം ഉയര്‍ന്നിരുന്നു.

സംഗതി ദിവസങ്ങളോളം പാടുപെട്ട് പരിശീലിച്ച് ചെയ്യുന്നതാണെന്ന് തെളിയിക്കാനായി അണിയറക്കാര്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടു. ലവര്‍ ഓള്‍സോ ഫൈറ്റര്‍ ഓള്‍സോ എന്ന ഗാനത്തിനായാണ് ക്യാപ് ട്രിക്കുകള്‍ അല്ലു പരിശീലിച്ചത്.

ഡാന്‍സിംഗില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ തയ്യാറാകുന്ന അല്ലു അര്‍ജ്ജുന്‍ ക്യാപ് ട്രിക്കുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രംഗങ്ങള്‍ സമ്മാനിച്ചത്. അനു ഇമ്മാനുവല്‍ നായികയാകുന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്‍ ഒരു സൈനികന്റെ റോളാണ് കൈകാര്യം ചെയ്യുന്നത്.

 

Read more topics: allu arjun , cap, viral
English summary
allu arjun cap trick viral
topbanner

More News from this section

Subscribe by Email