Thursday December 13th, 2018 - 9:35:am
topbanner

ഹോട്ടലിലെ പാത്രം കഴുകൽ സോഷ്യൽ മീഡിയയിൽ വൈറൽ; പണി കൊടുത്ത് ആരോഗ്യവകുപ്പ്

Aswani
ഹോട്ടലിലെ പാത്രം കഴുകൽ സോഷ്യൽ മീഡിയയിൽ വൈറൽ; പണി കൊടുത്ത് ആരോഗ്യവകുപ്പ്

 ആലപ്പുഴ: മഴക്കാലമായതോടെ എല്ലായിടത്തും വെള്ളം സുലഭം. എന്നാൽ പിന്നെ പണി കുറച്ച് എളുപ്പമാക്കാം എന്ന് കരുതിയ ഹോട്ടൽ ജീവനക്കാർ പോലും പ്രതീക്ഷിച്ചു കാണില്ല ഇത്രപെട്ടെന്ന് പണി പോകുമെന്നും ഹോട്ടൽ ഇത്ര വേഗം അടപ്പിക്കുമെന്നും.

ജില്ലയിലെ ഹോട്ടലിൽ മലിനജലം ഉപയോഗിച്ച്‌ പാത്രം ക‍ഴുകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. ആലപ്പുഴയിലെ ശ്രീജയാസ് ഹോട്ടലാണ് ആരോഗ്യവിഭാഗം പൂട്ടിച്ചത്. മഴ തോരാതെ വന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ എളുപ്പവഴി തേടിയത്.

മഴവെളളം ഹോട്ടലിലേയ്ക്കും കയറിയതോടെ പിന്നെ മലിനജലത്തിലായി പാത്രം കഴുകല്‍. ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യങ്ങൾ കണ്ട് എല്ലാവരും ഞെട്ടിയതോടെയാണ് ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചത്.

Read more topics: alappuzha, hotel, waste water
English summary
cleaning pots in the hotel using wastewater; health department take action against the hotel
topbanner

More News from this section

Subscribe by Email