Wednesday November 21st, 2018 - 5:38:pm
topbanner

പ്രളയ ദുരിതാശ്വാസ ഭക്ഷ്യസംഭരണ കേന്ദ്രത്തിൽ നിന്നും ഭരണപക്ഷപാർട്ടി അനുഭാവികൾ ഭക്ഷ്യസാധനകൾ മോഷ്ട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു [വീഡിയോ കാണാം]

NewsDesk
പ്രളയ ദുരിതാശ്വാസ  ഭക്ഷ്യസംഭരണ കേന്ദ്രത്തിൽ നിന്നും ഭരണപക്ഷപാർട്ടി അനുഭാവികൾ ഭക്ഷ്യസാധനകൾ മോഷ്ട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു [വീഡിയോ കാണാം]

ആലപ്പുഴ: ആലപ്പുഴ എസ്. ഡി കോളേജിലെ ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിൽ നിന്ന് സാധനങ്ങൾ കടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് എത്തിക്കേണ്ട ഭക്ഷ്യസാധനക്കൾ യൂണിയൻ പ്രവർത്തകർ കിറ്റുകളിലാക്കി ഗേറ്റ് ചാടി കടത്തുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

ഭക്ഷ്യസാധനങ്ങൾ കടത്തുന്ന വിവരമറിഞ്ഞ ചിലർ ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണിവ. എ ഐ ടി യു സി തൊഴിലാളികളാണ് വീഡിയോയിൽ ഭക്ഷ്യസാധനങ്ങൾ കിറ്റുകളിലാക്ക് ഗേറ്റ് ചാടി കടന്ന് കൊണ്ടു പോകുന്നത്. യൂണിയൻ യൂണിഫോമിലുള്ള പ്രവർത്തകരാണ് ഭക്ഷ്യ സാധനങ്ങൾ അടിച്ച് മാറ്റുന്നത് .

പ്രളയബാധിതർക്കുള്ള സാധനങ്ങൾ ഇങ്ങനെ കടത്തുന്നത് ദിവസങ്ങളായി തുടരുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തിന് പുറത്ത് നിന്നു വരെയെത്തിയ ലക്ഷകണക്കിന് രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് S.D കോളേജിലെ സംഭരണ കേന്ദ്രത്തിലുള്ളത്.പലതും കിടന്ന് നശിക്കുകയാണ്.

സാധനങ്ങൾ കൃത്യമായി വിതരണം ചെയ്യാത്തതും, ഗോഡൗണിന് പോലീസ് സംരക്ഷണവും ഏർപ്പെടുത്താത്തതുമാണ് ഭക്ഷ്യ സാധനങ്ങൾ പാർട്ടി അനുഭാവികൾ കടത്തികൊണ്ടു പോകാൻ വഴിയൊരുക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ കാണാം;

Read more topics: flood, alappuzha, relief camp,
English summary
alappuzha flood relief camp robbery
topbanner

More News from this section

Subscribe by Email