Monday December 17th, 2018 - 8:10:pm
topbanner

ഡിസ് ലൈക്ക് അടിച്ച് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി അഡാര്‍ ലവ് ഗാനം; ആഘോഷമാക്കി ട്രോളന്മാര്‍

Renjini
ഡിസ് ലൈക്ക് അടിച്ച് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി അഡാര്‍ ലവ് ഗാനം; ആഘോഷമാക്കി ട്രോളന്മാര്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനത്തിന് യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴ.ഫ്രീക്ക് പെണ്ണേ..!എന്ന ഗാനം ലൈക്കുകളേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകളുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.

പുറത്ത് വിട്ട ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിന് ഒരു ദിവസം കൊണ്ട് 10,000 ലൈക്കുകളും ഒരു ലക്ഷത്തിലധികം ഡിസ് ലൈക്കുകളും ലഭിച്ച് കഴിഞ്ഞു.

ഈ ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ മാണിക്യമലരായ എന്ന ഗാനം യൂട്യൂബിൽ ഹിറ്റായത് ലൈക്കുകൾ കൊണ്ടായിരുന്നു.പ്രിയ വാര്യര്‍, റോഷന്‍ റൌഫ്, നൂറിന്‍ ഷെരീഫ് എന്നിവരാണ് പാട്ടിന് ചുവട് വച്ചത്.

മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഒമര്‍ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കി കാണിച്ച സീനിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ പ്രിയ വാര്യര്‍ക്കെതിരെയാണ് കൂടുതല്‍ ട്രോളുകളും കമന്‍റുകളും.

Read more topics: adarlove, second, song
English summary
adarlove second song
topbanner

More News from this section

Subscribe by Email