topbanner
Thursday October 19th, 2017 - 7:17:am
topbanner

ഗുരുവായുരില്‍ കാമുകനോടൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ അനുകൂലിച്ച് നടി ഹിമ ശങ്കര്‍

Anju N C
ഗുരുവായുരില്‍ കാമുകനോടൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ അനുകൂലിച്ച് നടി ഹിമ ശങ്കര്‍


ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ഉടനെ കാമുകനോടൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ അനുകൂലിച്ച് നടി ഹിമ ശങ്കര്‍. മുകേഷും കനകയും ഫിലോമിനയുമൊക്കെ തകര്‍ത്തഭിനയിച്ച ഗോഡ്ഫാദര്‍ സിനിമ അംഗീകരിക്കാമെങ്കില്‍ പെണ്‍കുട്ടിയുടെ നിലപാടിനോടും യോജിക്കാമെന്ന് ഹിമ പറഞ്ഞു.

തേപ്പുകാരിയെന്ന അധിക്ഷേപവുമായി സോഷ്യല്‍ മീഡിയ ഈ സംഭവത്തെ ഏറ്റെടുത്തിരുന്നു. വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടുകാര്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. 'ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്' എന്ന തലക്കെട്ടില്‍ വരന്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഫോട്ടോകളും പ്രചരിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി നിരവധി തവണ വിവാഹത്തിന് താത്പര്യമില്ലെന്ന് വരനോടും ബന്ധുക്കളോടും നേരത്തെ അറിയിച്ചിരുന്നു എന്ന് വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും രംഗത്തെത്തി.

English summary
actress hima shankar supports the girl who went with her lover after marriage
topbanner topbanner

More News from this section

Subscribe by Email