topbanner
Friday April 28th, 2017 - 3:44:pm
topbanner

എന്താ പറയേണ്ടത് എന്നുള്ളത്..നടന്‍ വിനായകന്റെ വൈകാരിക പ്രതികരണം വൈറലാകുന്നു

NewsDesk
എന്താ പറയേണ്ടത് എന്നുള്ളത്..നടന്‍ വിനായകന്റെ വൈകാരിക പ്രതികരണം വൈറലാകുന്നു

എന്താ പറയേണ്ടത് എന്നുള്ളത്..നടന്‍ വിനായകന്റെ വൈകാരിക പ്രതികരണം വൈറലാകുന്നു. 'എന്താ പറയേണ്ടത് എന്നുള്ളത്.....' നടന്‍ വിനായകന്‍ തുടങ്ങിയതും പറഞ്ഞ് അവസാനിപ്പിച്ചതും ഇത്രമാത്രമാണ്. നിറഞ്ഞ കരഘോഷത്തോടെ സദസ്സ് ഏറ്റെടുത്ത പ്രസംഗമല്ല, പ്രതികരണമായി മാറി.

കേരള സര്‍വകലാശാല യുവജനോത്സവം സമാപന സമ്മേളന വേദിയിലായിരുന്നു നടന്‍ വിനായകന്റെ വൈകാരിക പ്രതികരണം. പറയാന്‍ ഏറെയുണ്ട് മനസില്‍ എന്ന് മുറിഞ്ഞ വാക്കുകള്‍ക്കപ്പുറത്ത് മുഖത്തുതെളിഞ്ഞ ഭാവങ്ങളില്‍ സദസ്സിന് മനസിലാക്കിക്കൊടുത്തു വിനായകന്‍. വീഡിയോ കാണാം..

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പരിപാടിയില്‍ വിനായകന്‍, അലന്‍സിയര്‍, ശരത് കുമാര്‍ (അപ്പാനി രവി) എന്നിവരെ സര്‍വകലാശാല യൂണിയന്‍ ആദരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Read more topics: Vinayakan, kammattipadam
English summary
Vinayakan Latest News Kammattipaadam
topbanner topbanner

More News from this section

Subscribe by Email