topbanner
Wednesday June 28th, 2017 - 2:21:pm
topbanner

മെട്രോയില്‍ വലിഞ്ഞുകയറി; കമ്മനത്തെ പരിഹസിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വൈറല്‍

NewsDesk
മെട്രോയില്‍ വലിഞ്ഞുകയറി; കമ്മനത്തെ പരിഹസിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് വൈറല്‍

കൊച്ചി : മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം കയറിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇന്ന് ട്രോളര്‍മാരുടെ ഇഷ്ടതാരം. കുമ്മനെത്തെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പേര് പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. എന്നാൽ സന്ദീപാനന്ദഗിരിയുടെ പോസ്റ്റും വൈറലാകുന്നു

1990കളില്‍ കോഴിക്കോട് താമസിക്കുന്ന കാലത്ത് മുതലക്കുളം മൈതാനിയില്‍ ഇ.എം.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയി. തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രാമു എന്നയാള്‍ താന്‍ ഇ.എം.എസിന്റെ കാറില്‍ കയറുന്നത് കാണണോ എന്ന് ചോദിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ഇ.എം.എസിനൊപ്പം കാറില്‍ കയറിപ്പോയി. രാമു എത്രദൂരം പോയെന്നൊ, എവിടെ ഇറങ്ങിയെന്നോ പ്രസക്തമല്ല. മനസ്സിലുള്ളത് പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടപ്പോള്‍ രാമുവിനെയും മുതലക്കുളത്ത് നടന്ന സംഭവവും അറിയാതെ ഓര്‍ത്തുപോയതാണെന്നും സ്വാമി പറയുന്നു.

സന്ദീപാനന്ദഗിരിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കോഴിക്കോട് വസിക്കുന്നകാലത്ത്,
സുഹൃത്തുക്കളോടൊപ്പം വൈകുന്നേരങ്ങളിലെ ഒത്തുകൂടൽ ബാസ്കരേട്ടന്റെ സർബത്ത് കടയുടെ പരിസരത്ത് പ്രേമന്റെ പോപ്പുലർ ടൈലേർസിലായിരിക്കും.
ഒരിക്കൽ അതിനടുത്തുള്ള പാരഗൺ ഹോട്ടലിൽ നിന്ന് ചായകുടിച്ച് ഞങ്ങൾ നാലഞ്ചുപേർ മുതലക്കുളം മൈതാനിയിൽ ഇ.എം.എസ്സിന്റെ പ്രസംഗംകേൾക്കാൻ പോയി.
പ്രസംഗം കഴിഞ്ഞ് ഇ.എം.എസ്സ് പോകാനൊരുങ്ങുന്ന സമയത്ത് ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് രാമു ചോദിച്ചു, ഞാൻ ഇ.എം.എസ്സിനൊപ്പം കാറിൽ കയറുന്നതു കാണണോയെന്ന്,
ഞങ്ങളെ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് രാമു ഇ.എം.എസ്സിനൊപ്പം കാറിൽകയറി പോയി.
രാമു എത്രദൂരം പോയി? എവിടെയിറങ്ങിയെന്നത് പ്രസക്തമല്ല.
എന്താണെന്നറിയില്ല ഫേസ്ബുക്ക് മനസ്സിലുള്ളത് പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ
രാമുവിനേയും മുതലക്കുളത്ത് അന്നു നടന്ന സംഭവവും അറിയാതെ ഓർമ്മ വന്നു.

English summary
Swami Sandeepananda Giri facebook post kochi metro inauguration kummanam
topbanner topbanner

More News from this section

Subscribe by Email