topbanner
Saturday February 24th, 2018 - 7:27:am
topbanner
Breaking News

ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിത്തെറിച്ച സുരഭിയുടെ വീഡിയോ വൈറലാകുന്നു

NewsDesk
ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിത്തെറിച്ച സുരഭിയുടെ വീഡിയോ വൈറലാകുന്നു

തൃശ്ശൂര്‍: അങ്കമാലി-മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കിനെതിരെ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മി ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിത്തെറിച്ച വീഡിയോ വൈറലാകുന്നു ഇന്നലെ രാത്രി എട്ടരയോടെ ടോൾ പ്ലാസയിലെത്തി സുരഭി ടോൾ ഗേറ്റിൽ വാഹനം നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്.

ഇളകാതെ ടോള്‍ അധികൃതര്‍. അരമണിക്കൂറോളം തര്‍ക്കമുണ്ടായിട്ടും ടോള്‍ ബൂത്ത് തുറന്നത് തുക ഈടാക്കിയ ശേഷം. ശനിയാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ നടി സുരഭിയും സംഘവുമാണ് ദേശീയപാതയിലെ കുരുക്കില്‍പെട്ടത്.

ചാലക്കുടി ഭാഗത്തു നിന്ന് വരികയായിരുന്ന നടിയും സംഘവും ടോള്‍ ബൂത്തിനു മുന്നിലെ വാഹനങ്ങളുടെ നിരയില്‍പെട്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നും ടോള്‍ ഗേറ്റ് തുറക്കണമെന്നും കാറിലുണ്ടായിരുന്നവര്‍ ടോള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങിയില്ല. അതോടെ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു വരിയിലുള്ളതിനാല്‍ ടോള്‍ ബൂത്ത് തുറന്നു വിടണമെന്നും ടോള്‍ നല്‍കാനാവില്ലെന്നുമായി നടിയുടെ സംഘം. എന്നാല്‍ ടോള്‍പ്ലാസ അധികൃതര്‍ ടോള്‍ ഗേറ്റ് തുറന്നു വിടാന്‍ മാത്രമുള്ള തിരക്കില്ലെന്നും ടോള്‍ നല്‍കാതെ കടത്തിവിടില്ലെന്നുമുള്ള നിലപാടിലായിരുന്നു. ഇതോടെ നടിയുടെ കാറിലുള്ളവരും ടോള്‍ കമ്ബനി ജീവനക്കാരുമായി തര്‍ക്കം കൈയാങ്കളിയോളമെത്തി. കാറില്‍ നിന്നിറങ്ങിയ സുരഭിയും തര്‍ക്കത്തിലിടപെട്ടു.

ഇതിനിടെ കാര്‍ നിറുത്തിയിട്ട നാലാമത്തെ ട്രാക്കില്‍ വാഹനങ്ങളുടെ നീണ്ടനിരയായി. പിറകിലെ വാഹനങ്ങള്‍ അടുത്ത ട്രാക്കിലേക്ക് മാറ്റാനുള്ള ശ്രമം സുരഭി തടഞ്ഞു. മറ്റു വാഹനങ്ങള്‍ക്കടുത്തെത്തിയ നടി സഹകരിക്കണമെന്നും ട്രാക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടു. അതോടെ പിറകിലെ യാത്രക്കാരും വാഹനങ്ങള്‍ നിറുത്തിയിറങ്ങി.

ടോള്‍പ്ലാസയില്‍ വലിയ തര്‍ക്കവും വാക്കേറ്റവുമായി. ഇതിനിടെ സുരഭി സംഭവം സ്വയം മൊബൈലില്‍ പകര്‍ത്തി വീഡിയോ ഫേസ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തു. ഇതോടെ പ്രശ്നം ഞൊടിയിടയില്‍ പ്രചരിച്ചു. എന്നാല്‍ ഇരുപത് മിനിറ്റിലേറെ തര്‍ക്കം നടന്നിട്ടും ടോള്‍ അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അവസാനം പിറകിലെ വാഹന യാത്രക്കാരന്‍ നടിയുടെ കാറിന്റെ ടോള്‍ കൂടി നല്‍കിയ ശേഷമാണ് ടോള്‍ഗേറ്റ് തുറന്നത്. സംഭവത്തില്‍ സുരഭിക്കെതിരെ പരാതി നല്‍കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ പറഞ്ഞു.

Read more topics: Surabhi, Paliyekkara toll,
English summary
Surabhi Paliyekkara toll
topbanner

More News from this section

Subscribe by Email