topbanner
Saturday November 25th, 2017 - 11:00:am
topbanner
Breaking News

ഇതാവണം രാജകുമാരന്‍: രക്ഷാപ്രവര്‍ത്തനം നടത്തിയ രാജകുമാരന്റെ ചിത്രം തരംഗമാകുന്നു

NewsDesk
ഇതാവണം രാജകുമാരന്‍: രക്ഷാപ്രവര്‍ത്തനം നടത്തിയ രാജകുമാരന്റെ ചിത്രം തരംഗമാകുന്നു

ദുബായ്: ദുബായില്‍ ന്യൂ ഇയര്‍ രാവില്‍ ഹോട്ടലിലെ തീപിടുത്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ രാജകുമാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ഷെയ്ക്ക് മന്‍സൂറാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

അത്ഭുതപ്പെടുത്തിയ ആ കാഴ്ച പലരും മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സുരക്ഷാ സൈനികര്‍ക്‌കൊപ്പം തീപിടിച്ച ഹോട്ടലിലേക്ക് ഓടുന്ന രാജകുമാരന്റെ ചിത്രം വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഹിറ്റായി കഴിഞ്ഞു. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ദുബായ് ഇന്റര്‍നാഷണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ചെയര്‍മ്മാനും കൂടിയാണ് ഷെയ്ക് മന്‍സൂര്‍.

English summary
Sheikh mansour bin mohammad bin Rashid al makthoum at the site of the fire at the address downtown hotel
topbanner topbanner

More News from this section

Subscribe by Email