Tuesday November 13th, 2018 - 9:56:pm
topbanner

തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി ആരാധകരുമായി പങ്കുവച്ച് സെറീന വില്യംസ്

suvitha
തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി ആരാധകരുമായി പങ്കുവച്ച് സെറീന വില്യംസ്

സെലിബ്രിറ്റികളുടെ​ ​ഗർഭ കാലവും പ്രസവവും സെലിബ്രിറ്റികളെപ്പോലെ തന്നെ ആഘോഷമാക്കുകയാണ് ആരാധകരും. പ്രസവ സമയത്തുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ് ആയി മാറിയിരിക്കുന്നതും. അവരുടെ ഒാരോ വിശേഷങ്ങളും സോഷ്യൽ മാധ്യമങ്ങളിലൂടെ ആരാധകരുമായും പങ്കു വയ്ക്കുന്നതിലും താരങ്ങൾ സന്തോഷം കണ്ടെത്തുന്നു. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് വനിതാ ടെന്നീസിലെ റാണി സെറീന വില്ല്യംസിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ്.

തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ്. അലക്സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന്റെ പേര്. പെണ്‍കുട്ടികളുടെ പേരിനൊപ്പം സാധാരണയായി ജൂനിയര്‍ എന്ന് ചേര്‍ക്കാറില്ല. ആണ്‍കുട്ടികളുടെ പേരിനൊപ്പമാണ് ‘ജൂനിയര്‍’ എന്ന് ചേര്‍ക്കുക എന്നതും ഇതിനോടകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

അലക്സിസ് എന്നാല്‍ രക്ഷകന്‍. ഒളിമ്പിയ എന്ന പേര് ഒളിമ്പസ് പര്‍വതത്തെയും ഒളിമ്പിക്സിനെയും ഓര്‍മിപ്പിക്കുന്നു. ഒഹാനിയന്‍ പിതാവിന്റെ പേരുമാണ്. ഈ മാസം ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.

ഗര്‍ഭിണി ആയത് മുതല്‍ കുഞ്ഞിന് ജന്‍മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിട്ടുണ്ട്. പ്രസവത്തില്‍ ചില അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചെന്ന് ഭര്‍ത്താവിനൊപ്പം സ്വയം ചിത്രീകരിച്ച വീഡിയോയില്‍ സെറീന പറയുന്നു.

 

English summary
Serena Williams shares her child photos with fans
topbanner

More News from this section

Subscribe by Email