Saturday August 18th, 2018 - 12:39:pm
topbanner

ആദ്യ ദിനം തന്നെ കുതിച്ച് ഉയര്‍ന്ന് പൃഥ്വിയുടെ 'വിമാനം' ടീസര്‍

NewsDesk
ആദ്യ ദിനം തന്നെ കുതിച്ച് ഉയര്‍ന്ന് പൃഥ്വിയുടെ 'വിമാനം' ടീസര്‍

കോട്ടയം: പൃഥ്വിരാജിന്റെ വിമാനം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ആദ്യ ദിനത്തില്‍ തന്നെ ടീസറിനു മികച്ച പ്രകടനമാണ് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ നവാഗതന്‍ പ്രദീപ് എം.നായരാണ് സിനിമയുടെ സംവിധാനം.

ഹൈസകൂളില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. മിണ്ടാനാവില്ലെങ്കിലും സ്വപ്നച്ചിറകുകളില് പറന്ന മനുഷ്യന്റെ കഥയാണ് വിമാനം പറയുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്തിയിരുന്നു.നാട്ടിലെ റബര്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് തൊടുപുഴക്കാരന്‍ സജി ആകാശസ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്.

ദാരിദ്ര്യം കാരണം ഏഴാം ക്‌ളാസില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കിപ്പറത്തിയത്. സജി നിര്‍മ്മിക്കുന്ന വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്.

ഈ കഥാപാത്രത്തിന് വേണ്ടി പൃഥ്വി പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് നായിക.47 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് സിനിമയുടെ ടീസര്‍.പന്ത്രണ്ടുകോടി രൂപയാണ് സിനിമക്ക് നിര്‍മ്മാണച്ചെലവ്. മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അലന്‍സിയര്‍, ലോപ്പസ്, സുധീര കരമന, പി ബാലചന്ദ്രന്‍ തുടങ്ങിയവരുംസിനിമയില്‍ വേഷമിടുന്നുണ്ട്.ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ തന്നെ പ്രദീപിന്റെ അടുത്ത ചിത്രമായ മീറ്റര്‍ ഗേജില്‍ അഭിനയിക്കുമെന്ന് പൃഥ്വിരാജ് തന്നെ തന്റെ ഫെയ്‌സ് ബാക്കിലൂടെ അറിയിച്ചിരുന്നു.

Read more topics: Prithviraj, Vimanam, teaser, viral,
English summary
Prithviraj Vimanam teaser viral
topbanner

More News from this section

Subscribe by Email