topbanner
Thursday December 14th, 2017 - 10:26:pm
topbanner
topbanner

വൈറലായ 'പൂമരം' ഗാനം ഒരു കോടിയിലധികം വ്യൂസ് കടന്നു

NewsDesk
വൈറലായ 'പൂമരം' ഗാനം ഒരു കോടിയിലധികം വ്യൂസ് കടന്നു

കൊച്ചി: കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിലെ"പൂമരം" സോങ്ങ് വീഡിയോ ഒരു കോടിയിലധികം വ്യൂസ് നേടി. വെറും 33 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിൽ നവംബർ 18ന് റിലീസ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഒരു ലക്ഷത്തിനടുത്ത്  ലൈക്കുകളും നേടി യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയും കൂടിയാണ് ഇത്. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.

എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. Lime Light Cinemas (ലൈം ലൈറ്റ് സിനിമാസ്)ന്റെ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നു നിർമ്മിച്ച 'പൂമരം' അടുത്ത വര്‍ഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും. 

Read more topics: Poomaram, song, YouTube
English summary
Viral Song 'Poomaram' Crosses 10 Million Views On YouTube
topbanner topbanner

More News from this section

Subscribe by Email