topbanner
Tuesday May 23rd, 2017 - 8:38:am
topbanner

സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിനായകന്‍റെ 'പൊയന്‍റ് ബ്ലാങ്ക്'

NewsDesk
സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിനായകന്‍റെ 'പൊയന്‍റ് ബ്ലാങ്ക്'

"ഞാനൊരു പുലയനാണ്. ഭീകരമായ താളം എന്‍റെ ശരീരത്തിലുണ്ട്. ജാതി, മതം, നിറം അതൊന്നും എനിക്കു തടസ്സമല്ല. ആരും നമ്മളെ പിന്നോട്ടു വലിക്കുന്നില്ല. അത് നമ്മുടെ ചിന്ത മാത്രമാണ്. അപകര്‍ഷതാ ബോധം എന്നൊന്ന് എനിക്കില്ല. ഒരിക്കലും ഒരു പുലയനാണെന്ന് പറഞ്ഞ് ഞാന്‍ പിന്നോട്ടു പോവില്ല..."

നടന്‍ വിനായകന്‍റെ പുതിയ അഭിമുഖം തരംഗമാകുന്നു‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കില്‍ സംസാരിച്ച വിനായകന്‍റെ ഒരോ വാക്കുകളും ഇന്ന് സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളാകുകയാണ്. ജിമ്മി ജെയിംസ് നടത്തിയ അഭിമുഖം യൂട്യൂബില്‍ എത്തി 24 മണിക്കൂര്‍ തികയും മുന്‍പ് 3 ലക്ഷത്തോളം കാഴ്ചകളിലേക്ക അടുക്കുകയാണ്. യൂട്യൂബ് ഇന്ത്യയുടെ ടോപ്പ് ട്രെന്‍റിംഗില്‍ ആദ്യ പത്തില്‍ ഈ വീഡിയോ എത്തി.

വെറും വാക്കിലൊതുങ്ങാത്ത രാഷ്ട്രീയവും നിലപാടുകളും വിനായകന്‍ പൊയന്‍റ് ബ്ലാങ്കില്‍ വ്യക്തമാക്കിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു അഭിപ്രായം. കമ്മട്ടിപ്പാടം വെറുംകഥയല്ല. എന്‍റെ ജീവിതമാണ്. ഞങ്ങളെല്ലാം ഇപ്പോഴും അഴുക്കിലാണ്. ഇങ്ങനെ ഒരുപാട് കമ്മട്ടിപ്പാടങ്ങള്‍ എറണാകുളത്തെമ്പാടുമുണ്ട്. ഒരവാര്‍ഡ് കിട്ടിയെന്നു കരുതി ഞാനൊരിക്കലും മാറില്ല.

അയ്യങ്കാളിയുടെ ആരാധകനാണ് ഞാന്‍. ഫെറാരി കാറില്‍ വരാന്‍ കഴിയുമെങ്കില്‍ അതിലും ഞാന്‍ വരും. വേണമെങ്കില്‍ തലയില്‍ സ്വര്‍ണ കിരീടവും വയ്ക്കും. പുഴുപുലികള്‍ എന്ന ഗാനത്തിന്‍റെ ഐഡിയ ആദ്യം പറയുന്നത് രാജീവ് രവിയാണ്. താളം ഫോണില്‍ പറഞ്ഞു കൊടുത്തു. അതിനനുസരിച്ച് അന്‍വര്‍ അലി വരികള്‍ എഴുതിത്തന്നു. ഞാനൊരു പുലയനായതുകൊണ്ട് ചവിട്ടിന്‍റെ റിഥം അതില്‍ കിടപ്പുണ്ട്.

ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴുമാണ്. കണ്ണൊക്കെ അടഞ്ഞ് നമ്മള്‍ നമ്മളല്ലാതാവും. പരമമായ സത്യം അതാണെന്നും വിനായകന്‍ അഭിമുഖത്തില്‍ പറ‌ഞ്ഞു.

Read more topics: Vinayakan, Point Blank,
English summary
Interview with Vinayakan pont blank Point Blank
topbanner topbanner

More News from this section

Subscribe by Email