topbanner
Wednesday August 23rd, 2017 - 7:22:pm
topbanner

ബേക്കറി പൂട്ടിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥന്‍ കാണിച്ച കള്ളത്തരം വൈറലാകുന്നു

NewsDesk
ബേക്കറി പൂട്ടിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥന്‍ കാണിച്ച കള്ളത്തരം വൈറലാകുന്നു

കോട്ടയം: ബേക്കറിയില്‍ മോശം ഭക്ഷണമെന്നു വരുത്തി തീര്‍ക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കാണിച്ച കള്ളത്തരം ' സിസിടിവി കാമറയില്‍ 'കുടുങ്ങി. ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടല്‍ ഉടമയും അസോസിയേഷനുകളും കളക്ടര്‍ക്കും നഗരസഭയ്ക്കും നിവേദനം നല്‍കി.

ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെയാണ് നഗരസഭയിലെ ആരോഹ്യ വിഭാഗത്തിന്റെ റെയ്ഡ് നടന്നത്.കോട്ടയം നഗരത്തിലെ ബേക്കര്‍ ജംഗ്ഷനിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് വെളിവായത്.

എയര്‍ കണ്ടീഷണറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടെ കേക്കുകള്‍ സൂക്ഷിക്കുന്ന റാക്കില്‍ നിന്നു കേക്കുകള്‍ ഉദ്യോഗസ്ഥന്‍ നിലത്തേക്കു വലിച്ചിടുന്നതു കാമറ ദൃശ്യം വ്യക്തമാക്കുന്നു. തുടര്‍ന്നു കേക്കുകള്‍ വൃത്തിഹീനമായി നിലത്ത് ഇരിക്കുകയാണ് എന്നുപറഞ്ഞു തുടര്‍ന്നു നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് ബേക്കറി ഉടമ അറിയിച്ചു.

ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു പറഞ്ഞു ആരോഗ്യ വിഭാഗം ജീവനക്കാരെ അറിയിച്ചെങ്കിലും 'പൂട്ടിക്കും' എന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ലഭിച്ചതെന്നു ഹോട്ടല്‍ ഉടമ രവി പറഞ്ഞു. തങ്ങളെ കൂട്ടാതെയാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി അകത്തു കയറിയതെന്നും തുടര്‍ന്നു കള്ളത്തരം കാണിക്കുകയാണ് ചെയ്തതെന്നും ഉടമ പറഞ്ഞു.

ശീതികരിച്ച മുറിയിലേയ്ക്ക് നഗരസഭയിലെ ജീവനക്കാര്‍ അയറിയപ്പോള്‍ ചെരുപ്പ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കേക്ക് അഴുക്കാക്കുന്ന കലാപരിപാടിയുമായി ബേക്കറി പൂട്ടിച്ചത്. ഇത്തരം സാഹചര്യം ഉണ്ടാവില്ലെന്നു ഉറപ്പുള്ളതിനാല്‍ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും കള്ളത്തരം കണ്ടെത്തുകയാണ് ചെയ്തതെന്നും പറയുന്നു. കടകളില്‍ എത്തിയവരെയെല്ലാം ടിവിയിലൂടെ ഈ ദൃശ്യങ്ങള്‍ കാണിച്ചു കടയുടമ സംഭവം വിവരിക്കുകയും ചെയ്തു. സിസിടിവി ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആണ്.

Read more topics: Kottayam, Bakery, Municipality,
English summary
Kottayam Bakery Municipality Inspection CCTV
topbanner topbanner

More News from this section

Subscribe by Email