topbanner
Sunday June 25th, 2017 - 3:58:pm
topbanner

ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം നൽകുന്ന വീഡിയോ വൈറലാകുന്നു

NewsDesk
ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം നൽകുന്ന വീഡിയോ വൈറലാകുന്നു

ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം നൽകുന്ന വീഡിയോ വൈറലാകുന്നു. കർണാടകയിലെ കൈഗ ഗ്രാമത്തിലാണ് കുടിവെളളത്തിനായി ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് വനപാലകർ കുപ്പിവെളളം നൽകിയത്.

വെള്ളം കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പാമ്പ് കുപ്പിയിൽ നിന്നും വെളളം കുടിക്കുമ്പോൾ മറ്റൊരാൾ അതിന്റെ വാലിൽ പിടിച്ചിട്ടുണ്ട്. ദാഹം മാറിക്കഴിയുമ്പോൾ ആക്രമിച്ചേക്കുമോയെന്നു ഭയന്ന് പാമ്പു പിടുത്തക്കാർ ഉപയോഗിക്കുന്ന കമ്പിയും സുരക്ഷയ്ക്കായി വനപാലകൻ കയ്യിൽ കരുതിയിരുന്നു.

എന്നാൽ, യാതൊരു പ്രകോപനവും കൂടാതെ കൊച്ചുകുട്ടിയെപ്പോലെ കുപ്പിയിൽ നിന്നും വെളളം കുടിക്കുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തി. പാമ്പിനെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

Read more topics: King Cobra, Drinking Water,
English summary
King Cobra Drinking Water From Bottle
topbanner topbanner

More News from this section

Subscribe by Email