topbanner
Tuesday May 23rd, 2017 - 8:38:am
topbanner

മൈക്കിലൂടെ താന്‍ ധീരനാണെന്ന് പറയുന്നതാണോ ധീരത? മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയി മാത്യു

NewsDesk
മൈക്കിലൂടെ താന്‍ ധീരനാണെന്ന് പറയുന്നതാണോ ധീരത? മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയി മാത്യു

താന്‍ ധീരനാണെന്ന് മൈക്കിലൂടെ ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത,മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയി മാത്യു.
ആര്‍.എസ്.എസുകാരുടെ വെല്ലുവിളിയ്ക്ക് മറുപടിയായി മംഗുളൂരുവില്‍ സന്ദര്‍ശനം നടത്തുകയും 'താന്‍ ധീരനാണെന്നും ഊപ്പിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്നു നീങ്ങിയ ആളാണെന്നും' വേദിയില്‍ സംസാരിക്കവേ പറയുകയും ചെയ്ത മുഖ്യമന്ത്രിയെ പരിഹസിച്ച് സംവിധായകന്‍ ജോയി മാത്യു രംഗത്ത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

എന്താണു ധീരത?
നഗരമദ്ധ്യത്തിൽ ഓടുന്ന വാഹനത്തിൽ വെച്ച്‌ ഗുണ്ടകളുടെ
ലൈംഗീകാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയർത്തി. സ്വന്തം തൊഴിലിടത്തിലേക്ക്‌ വരുന്നതാണോ
കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും കനത്തപോലീസ്‌ ബന്ധവസ്സ്തിലും
സ്റ്റേജിൽ വന്നു മൈക്കിലൂടെ
ഞാൻ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത?
(ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ഗൂഡാലോചനയുമില്ല
കേട്ടോ)

Read more topics: Joy Mathew, facebook post, pinarayi,
English summary
Joy Mathew Facebook post about pinarayi mangalore visit
topbanner topbanner

More News from this section

Subscribe by Email