Thursday June 21st, 2018 - 7:29:pm
topbanner
Breaking News

ജിങ്കന്‍ കൈയടിച്ചാല്‍ സ്‌റ്റേഡിയം കുലുങ്ങും; ഈ വീഡിയോ തെളിവ്

suji
ജിങ്കന്‍ കൈയടിച്ചാല്‍ സ്‌റ്റേഡിയം കുലുങ്ങും; ഈ വീഡിയോ തെളിവ്

ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ കെനിയന്‍ ദേശീയ ടീമിനെതിരെ വിജയം നേടിയതിന് പിന്നില്‍ മുംബൈ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് ഒഴുകിയെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞേ മതിയാകൂ. ഇന്ത്യന്‍ ഫുട്‌ബോളിന് പിന്തുണയുമായി സ്റ്റേഡിയത്തില്‍ എത്തണമെന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അപേക്ഷ കേട്ടെത്തിയ ആയിരങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നില്ല.

കെനിയ നന്നായി കളിച്ചിട്ടും 3-0ന് വിജയം ഇന്ത്യ കൈയിലൊതുക്കി. കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ ടീമില്‍ കെനിയയുടെ ശ്രമങ്ങള്‍ തടയാന്‍ പ്രതിരോധത്തില്‍ ഉറച്ചൊരു കോട്ടയുണ്ടായിരുന്നു, സാക്ഷാല്‍ സന്ദേശ് ജിങ്കന്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ മത്സരത്തിലെ താരവുമായി.

മഴപെയ്ത് തെന്നിയ മൈതാനത്ത് ജിങ്കന്റെ രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ വലയില്‍ ഗോള്‍ വീഴാതെ കാത്തു. മത്സരം തീരുന്ന നിമിഷങ്ങളില്‍ മുടന്തിയ ജിങ്കനെ കോച്ച് പിന്‍വലിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രതിരോധത്തിന് ആ താരത്തിന്റെ വില മനസ്സിലായത്. വിജയത്തിന് ശേഷം ജിങ്കന്റെ വൈക്കിംഗ് ക്ലാപ്പിനൊപ്പം കാണികള്‍ ആര്‍ത്തുവിളിക്കുന്ന വീഡിയോ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഹൃദ്യമാകും.

Read more topics: Sandesh Jhingan, sports
English summary
Intercontinental cup 2018 india vs kenya points

More News from this section

Subscribe by Email