Thursday December 13th, 2018 - 4:34:pm
topbanner

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍

Renjini
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍

ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യയുടെ ജയത്തെക്കാൾ ഇന്ത്യക്കാരുടെ മനസ്സിലുള്ളത് ആദിൽ താജിന്റെ ഇന്ത്യൻ ദേശീയ ഗാനമാണ്. ഇരു കൈകളും നീട്ടിയാണ് താജിന്റെ ദേശീയഗാനം സോഷ്യൽ മീഡിയ സ്ഥീകരിച്ചത്.

സമാധാനത്തിന്റെ പ്രതീകമായിട്ടാണ് താന്‍ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തില്‍ മുഴങ്ങിയ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് ഈ യുവാവ് പറയുന്നു.

പാകിസ്താന്റെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകരും ആദരവ് പ്രകടിപ്പിക്കുന്നത് താന്‍ ശ്രദ്ധിച്ചുവെന്നും അതുകൊണ്ടാണ് തിരിച്ചും ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ആദില്‍ താജ് എന്ന പാക് ആരാധകന്‍ പറഞ്ഞു.

ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം തുടങ്ങുന്നതിന് മുന്‍പ് അതത് രാജ്യങ്ങളുടെ ദേശീയഗാനം ആലപിക്കുമ്പോള്‍ ബഹുമാനിക്കാന്‍ കാണികള്‍ മറന്നില്ല. പാക് ദേശീയ ഗാനമാണ് ആദ്യം കേള്‍പ്പിച്ചത്.

സ്റ്റേഡിയത്തിലെ എല്ലാ ഇന്ത്യക്കാരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചതായി താജ് പറയുന്നു. ‘ഈ നിലപാട് എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അതുകൊണ്ടാണ് അവരുടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഒപ്പം പാടിയത്’,

English summary
a Pakistani national who played the national anthem during the India-Pakistan cricket match
topbanner

More News from this section

Subscribe by Email