topbanner
Friday August 18th, 2017 - 4:49:am
topbanner

ആറുമാസം മാത്രം പ്രായമുള്ള ഈ ഫ്രീക്കനാണ് ഇപ്പോള്‍ താരം

NewsDesk
ആറുമാസം മാത്രം പ്രായമുള്ള ഈ ഫ്രീക്കനാണ് ഇപ്പോള്‍ താരം

ആറുമാസം മാത്രം പ്രായമുള്ള ഒളിവറാണ് ഇപ്പോള്‍ ജര്‍മ്മനിയില്‍ താരം. എങ്ങനെയാണെന്നല്ലേ, വെറൊന്നുമല്ല നല്ല അടിപൊളി ഫ്രീക്കന്‍ തലമുടി തന്നെ കാരണം. ജന്മനാ ഇലക്ട്രോകട്ട് സ്‌റ്റൈല്‍ ഹെയര്‍ കട്ട് ചെയ്തത് പോലുള്ള തലമുടിയാണ് ഒളിവറിന്റെ പ്രത്യേകത. മുകളിലേക്ക് നിവര്‍ത്തി വെച്ചത് പോലെയാണ് നെറുകയിലെ മുടിയുടെ നില്‍പ്പ്. വെറും

ആറുമാസം മാത്രമാണ് പ്രായമെങ്കിലും നെറുകയിലെ മുടിയും അഞ്ച് ഇഞ്ച് തന്നെയാണ്.  ഒളിവര്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നിരുന്നപ്പോള്‍ എടുത്ത അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് റിപ്പോര്‍ട്ടിലും കുഞ്ഞിന്റെ മുടി ഇതേ പോലെ മുകളിലേക്കാണ് നില്‍ക്കുന്നത്. സ്‌കാനിങ്ങ് റിപ്പോര്‍ട്ടില്‍ കാണുന്ന മുടി ഏകദേശം അഞ്ച് ഇഞ്ചോളം വരും എന്നതും വളരെ കൗതുകകരമാണ്. ഗര്‍ഭപാത്രത്തില്‍ കിടന്നപ്പോഴും പിന്നീട് ജനിച്ചപ്പോഴും ഇത്ര മുടി ഉണ്ടായിരുന്നത് ഡോക്ടര്‍മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു. ബ്രയാന്‍ഡണ്‍ ആന്‍ജി ദമ്പതികളുടെ മകനാണ് ഒളിവര്‍.

പെര്‍മിനന്റ് ഇലക്ട്രോകട്ട് ചെയ്തതുപോലെയാണ് ഒളിവറിന്റെ മുടിയെന്ന് പിതാവ് പറയുന്നു. ഒളിവറിനെ കാണാന്‍ എത്തുന്നവരെല്ലാം കൗതുകത്തില്‍ അവന്റെ മുടിയിലാണ് ശ്രദ്ധിക്കുന്നത്. മുടിയില്‍ തഴുകാന്‍ എത്തുന്നവരെയെല്ലാം ഒളിവര്‍ പുഞ്ചിരിയോടെ സ്വീകരിക്കും. പ്രസവം കഴിഞ്ഞ് ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന ദിവസങ്ങളിലെല്ലാം ഒഴിവറിനെ കാണാന്‍ നിത്യവും ഹോസ്പിറ്റല്‍ സ്റ്റാഫ് വരുമായിരുന്നു എന്ന് അമ്മ പറയുന്നു. കുഞ്ഞിന് ആറ് മാസമാവുന്നതിന് മുമ്പ് ഈ സ്റ്റൈലന്‍ മുടി മുറിച്ച് കളയുമെന്നാണ് അമ്മ പറയുന്നത്. ഈ അടിപൊളി മുടിയിലൂടെയാണ് കുഞ്ഞ് ഒളിവര്‍ പ്രശസ്തനായത് , മുടി മുറിച്ചുകളഞ്ഞാല്‍ അവനെ ആളുകള്‍ തിരിച്ചറിയാതിരിക്കുമോ എന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്.Hairy baby with a five-inch quiff

Read more topics: Hairy baby, doctors, viral,
English summary
Hairy baby with a five-inch quiff has such an impressive mane doctors
topbanner topbanner

More News from this section

Subscribe by Email