Friday April 19th, 2019 - 12:12:am
topbanner
topbanner

ആത്മഹത്യ ചെയ്യാന്‍ ട്രാക്കിലിറങ്ങിയ 15കാരിയുടെ വീഡിയോ വൈറലാകുന്നു

NewsDesk
ആത്മഹത്യ ചെയ്യാന്‍ ട്രാക്കിലിറങ്ങിയ 15കാരിയുടെ വീഡിയോ വൈറലാകുന്നു

മുംബൈ: പരിക്ഷയെഴുതാനുള്ള മാനസിക സമ്മര്‍ദ്ദം മൂലം റെയില്‍വെ ട്രാക്കില്‍ ആത്മഹത്യയ്ക്കായി ഇറങ്ങിയ പതിനഞ്ചുകാരിയുടെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മലാഡ് റയില്‍വേ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ പെണ്‍കുട്ടി ട്രാക്കിലേക്കിറങ്ങി നില്‍ക്കുകയായിരുന്നു. കണ്ടുനിന്നവര്‍ ബഹളം വെച്ചെങ്കിലും പെണ്‍കുട്ടി മാറാന്‍ കൂട്ടാക്കിയില്ല. ലോക്കൊ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിതിനാലാണ് ദുരന്തം ഒഴിവായത്.

ദാഹിസര്‍ സ്വദേശിയായണ് പെണ്‍കുട്ടി. കോളേജ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്യാന്‍ തയ്യാറായതെന്ന് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

English summary
Girl attempts suicide on railway track
topbanner

More News from this section

Subscribe by Email