Wednesday September 19th, 2018 - 6:51:am
topbanner
Breaking News

1200 ക്യൂബിക് അടി തേക്ക് 50 ലക്ഷം രൂപയ്ക്ക് തരാം; മാധ്യമങ്ങള്‍ക്ക് അഡ്വ. ജഹാംഗീറിന്റെ വെല്ലുവിളി

NewsDesk
1200 ക്യൂബിക് അടി തേക്ക് 50 ലക്ഷം രൂപയ്ക്ക് തരാം; മാധ്യമങ്ങള്‍ക്ക് അഡ്വ. ജഹാംഗീറിന്റെ വെല്ലുവിളി

കണ്ണൂർ: ഇരിണാവ് ക്ഷേത്രത്തിന് കോടിക്കണക്കിന് വിലയുള്ള തേക്കുമരം നൽകാൻ ഇ. പി ജയരാജന്‍ ഇടപെട്ടെന്ന മാധ്യമങ്ങളുടെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി അഡ്വ. ജഹാംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജഹാംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:

1200 ക്യൂബിക് മീറ്റർ തെക്കിന് അന്‍പത് കോടി കിട്ടുമെങ്കില്‍, ഞാനിതാ പരസ്യമായി വാഗ്ദാനം ചെയ്യുന്നു അത്രയും തേക്ക് (നല്ല ഒന്നാംതരം നിലമ്പൂര്‍ തേക്ക്) എന്‍റെ പറമ്പില്‍ നിന്ന് മുറിച്ച് ഉരുപ്പടിയാക്കി കേരളത്തില്‍ എവിടെയും വെറും 50 ലക്ഷം രൂപയ്ക്ക് ഞാന്‍ സ്ഥലത്ത് എത്തിച്ചു തരാം.. എന്‍റെ വാക്ക്....!!

സ്ക്രീന്‍ഷോട്ട്കള്‍ പറക്കട്ടെ...!!

ഫീലിംഗ് : എമ്മാതിരി ബഡായിയാണ് ചാനലുകാരെ. ഇതാണ് തേക്കിന്റെ വിലയെങ്കില്‍ ഞാനൊക്കെ എന്ന് ലോകത്തെ വലിയ കോടീശ്വരനായി മാറി.നിലമ്പൂര്‍ ഫോറസ്റ്റ് സ്വന്തമായുള്ള സംസ്ഥാന സര്‍ക്കാര്‍ ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമായി കേരളത്തെ പ്രഖ്യാപിക്കില്ലേ..?! ബീവറേജസ് ഒക്കെ അടച്ചുപൂട്ടി സംസ്ഥാന സര്‍ക്കാരിന് നിലബൂരില്‍ തേക്ക് തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മാത്രം പോരെ, കേരളം സ്വര്‍ഗ്ഗമാക്കാന്‍..?! തേക്കിന്റെ വിലയറിയാത്തവരാന് മലയാളികള്‍ എല്ലാം എന്ന് കരുതിയോ..? 50 കോടി രൂപയുടെ തേക്ക് കൊണ്ട്, ഈ കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഉറപ്പിച്ചു പറയട്ടെ, കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും തടിയില്‍ തീര്‍ത്ത്‌ മനോഹരമാക്കാം...!!

ഇന്നത്തെ മാര്‍ക്കറ്റ് വില പറയാം- 1200*3500=4,200,000/- (നാല്പത്തിരണ്ടു ലക്ഷം .) എന്നുവച്ചാല്‍ അപ്പോഴും എനിക്ക് 8 ലക്ഷം രൂപ ലാഭം..!! ഓട്രാ മാധ്യമ വിഡ്ഢികളെ....കൊണോത്തിലെ കണക്കുംകൊണ്ട്...!!

ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല: വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം: ഇ പി ജയരാജന്‍

 

Read more topics: EP Jayarajan, teakwood, row now
English summary
Ex-Kerala minister EP Jayarajan in 'teakwood' row now
topbanner

More News from this section

Subscribe by Email