Monday September 24th, 2018 - 11:21:am
topbanner

മുഹമ്മദലി കേരളത്തിന് വേണ്ടി മെഡല്‍ നേടിയ വ്യക്തിത്വം: ഇ.പി.ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

NewsDesk
മുഹമ്മദലി കേരളത്തിന് വേണ്ടി മെഡല്‍ നേടിയ വ്യക്തിത്വം: ഇ.പി.ജയരാജന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ 'കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ വ്യക്തിത്വമാണെന്ന്' കായിക മന്ത്രി ഇ പി ജയരാജന്‍. മുഹമ്മദ് അലിയെ അനുസ്മരിച്ചു സംസാരിക്കാന്‍ സ്വകാര്യ ടിവി ചാനലില്‍ നിന്നു വിളിച്ചപ്പോഴാണ് ജയരാജന്‍ ശുദ്ധ അബദ്ധം പറഞ്ഞത്.

''മുഹമ്മദലി അമേരിക്കയില്‍ വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മേഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി'' എന്നാണു ചാനലിനോട് മന്ത്രി പറഞ്ഞത്.

ലോകപ്രശസ്ത കായികതാരത്തെപ്പോലും അറിയാത്ത ആളാണോ നമ്മുടെ കായികമന്ത്രി എന്ന ചോദ്യമുയര്‍ത്തി സൈബര്‍ ലോകം കടന്നാക്രമിക്കുകയാണ് ഇ പി ജയരാജനെ. കായികമന്ത്രിക്കു പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുകയാണ്.

ചാനല്‍ അവതാരക ഇടപെട്ടില്ലായിരുന്നെങ്കില്‍ 'ഭൗതിക ശരീരം കേരളത്തില്‍ എത്തിക്കാനുള്ള അടിയന്തര ഇടപെടല്‍'കൂടി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേനെ, ഇപി ജയരാജാാാാാ ഇതിലും നല്ലത് മലയാളികളെ അങ്ങ് ചുട്ട്കൊ ല്ലുന്നതായിരുന്നു ,എനിക്ക് വയ്യേ..... എന്റെ ജയരാജന്‍ മിനിസ്റ്ററെ .. ഞങ്ങളൊക്കെ എന്ത് തെറ്റാ ഇതിന് മാത്രം ചെയ്തത്?.. ഇങ്ങനെ നീളുന്നു മന്ത്രിക്കെതിരായ സൈബര്‍ ലോകത്തിന്റെ പൊങ്കാല. മന്ത്രിയുടെ അജ്ഞത സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

            

Ep Jayarajan about Muhammed ali troll

Ep Jayarajan about Muhammed ali troll

English summary
Kerala Sports Minister EP Jayarajan's Comment on Muhammed Ali - Funny
topbanner

More News from this section

Subscribe by Email