topbanner
Saturday November 25th, 2017 - 11:01:am
topbanner
Breaking News

ദുബായിലെ തീപിടിത്തത്തിനിടയിലെ ദമ്പതികളുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

NewsDesk
ദുബായിലെ തീപിടിത്തത്തിനിടയിലെ ദമ്പതികളുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ദുബായി: പുതുവര്‍ഷാഘോഷത്തിനിടെ ദുബായില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ എടുത്ത ദമ്പതികളുടെ സെല്‍ഫിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള അഡ്രസ് ഹോട്ടലില്‍ തീ പടര്‍ന്ന് പിടിച്ചപ്പോള്‍ ദമ്പതികളെടുത്ത സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നത്.

ഹോട്ടലില്‍ തീ പടര്‍ന്നു പിടിക്കുമ്പോള്‍ അതിന് മുന്നില്‍ ദമ്പതികള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നതായിരുന്നു സെല്‍ഫി. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ തീ ആളിപ്പടരുന്നത് കാണാന്‍ സാധിക്കും. അപകടം നടക്കുമ്പോള്‍ ദുബായ്ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നാണ് സെല്‍ഫി ദമ്പതികള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും സുരക്ഷിതരായിരിക്കട്ടെ. എന്ന് കുറിച്ചു കൊണ്ടാണ് ദമ്പതികള്‍ സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രത്തിനുനേരെ വിമര്‍ശനങ്ങളുയര്‍ന്നു.  കുറച്ചുപേര്‍ പ്രാണന് വേണ്ടി പായുമ്പോഴുള്ള ദമ്പതികളുടെ ചിരിച്ചു കൊണ്ടുള്ള സെല്‍ഫി മാനുഷിക പരിഗണനപോലും കണക്കിലെടുക്കാതെയാണ് വിമര്‍ശകര്‍ പറയുന്നു. ഹോട്ടലില്‍ കുടുങ്ങിയ ആളുകളെക്കുറിച്ച് മറ്റുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഇത്രമൊരു ചിത്രം ഇവര്‍ പോസ്റ്റ് ചെയ്തത് ഒട്ടും ഉചിതമല്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

English summary
Dubai hotel fire Couple post 'most inappropriate selfie ever' in front of hotel inferno with caption 'my dear Dubai social media viral
topbanner topbanner

More News from this section

Subscribe by Email