അന്തരിച്ച സംവിധായകൻ ദീപന്റെ സത്യം എന്ന ചിത്രത്തിൽ റോമ പാടിയാടിയ ഒരു ഐറ്റം ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മലയാളസിനിമയുടെ ഐറ്റംഡാന്‍സ് സങ്കല്‍പ്പം തന്നെ മാറ്റിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഗോപീസുന്ദറും റോമയും ഈ അടാര്‍ ഐറ്റം ഒരുക്കിയിരിക്കുന്നത്. ഇത് ഭക്തിഗാനമാണോ ഐറ്റംഡാന്സാണോ എന്ന കണ്‍ഫ്യൂഷനിലാണിപ്പോള്‍ സിനിമാ ആസ്വാദകര്‍.
ഇന്നലെയാണ് ചിലങ്കകള്‍ തോല്‍ക്കും എന്ന് തുടങ്ങുന്ന ഐറ്റംഡാന്‍സ് യൂട്യൂബിലെത്തിയത്. ഞൊടിയിടയില്‍ പാട്ടും ഡാന്‍സും യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും തരംഗമായി മാറുകയും ചെയ്തു. ഗോപീസുന്ദര്‍ ഈ ഐറ്റംഡാന്സിനായി ഒരുക്കിയ പാട്ട്, ഭക്തിഗാനങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വ്യാപകമായ പരിഹാസം ഉയര്‍ന്നിരിക്കുന്നത്.
വിജനസുരഭീ പോലെ ആക്കാന്‍ ഇറങ്ങിയാണ് ഗോപിയേട്ടന് ഇങ്ങനെ പെട്ടത് എന്നതാണ് ട്രോളന്മാരുടെ ആക്ഷേപം. ഫലമോ 300 ഓളംപേര്‍ വീഡിയോ യൂട്യൂബില്‍ ലൈക്ക് ചെയ്തപ്പോള്‍, 2500ലധികമാളുകള്‍ ഡിസ്ലൈക്ക് ചെയ്തിരിചെയ്തിരിക്കുകയാണ്. 6 ലക്ഷത്തോളമാളുകള് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ട്.
എന്നാൽ എന്നാൽ പാട്ടിനെ വിമർശിച്ചുകൊണ്ടുളള ട്രോൾ മഴയെ വളരെ പോസിറ്റ് ആയ രീതിയിലാണു കാണുന്നതെന്ന നിലപാടിലാണ് സംവിധായകന് ഗോപി സുന്ദര്‍. ക്ലാസികൽ പാട്ടു വച്ച് ഐറ്റം ഡാൻസ് ചെയ്യുക എന്ന ആശയം ചിത്രത്തിന്റെ സംവിധായകൻ ദീപന്റേത് ആയിരുന്നുവെന്നുമാണ് ഗോപി സുന്ദർ പറഞ്ഞു.