Thursday May 24th, 2018 - 7:58:am
topbanner

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോബി ചെമ്മണ്ണൂര്‍ : ചിത്രങ്ങൾ വൈറലാകുന്നു

NewsDesk
ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോബി ചെമ്മണ്ണൂര്‍ : ചിത്രങ്ങൾ വൈറലാകുന്നു

പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ തെലുങ്കാനയിലെ ജയിലില്‍. കല്ലും മണ്ണും ചുമന്നും ചെടി നനച്ചുമാണ് അദ്ദേഹം ജയിലില്‍ സമയം ചെലവഴിച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. തെലുങ്കാനയിലെ ഫീല്‍ ദ ജയില്‍ പദ്ധതി പ്രകാരമാണ് 500 രൂപ കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ എത്തിയത്. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു ബോബി ചെമ്മണ്ണൂരിന്റെ താമസം.

boby-chemmannoor-at-telungana-jail

 

മറ്റു തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. തടവുകാർക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവർക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു. 

boby-chemmannoor-at-telungana-jail

സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിലില്‍ കഴിയാനായത് മറക്കാനാവില്ല. കേരളത്തില്‍ ഒരാഴ്ച ജയിലില്‍ കിടക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അതിന് അവസരമുണ്ടായില്ല. അതിനാലാണ് ഇവിടെയെത്തിയത്. ജയില്‍ ജീവിതം എങ്ങനെയെന്ന് മനസിലാക്കുന്നതിന് പദ്ധതി ഏറെ സഹായിച്ചു. 15 വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹമാണ് സാധിച്ചത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

boby-chemmannoor-at-telungana-jail

boby-chemmannoor-at-telungana-jail

Read more topics: Boby Chemmanur, jail,
English summary
Boby Chemmanur telungana jail

More News from this section

Subscribe by Email