Sunday August 19th, 2018 - 12:15:am
topbanner

ഡൗണ്‍സ് സിന്‍ഡ്രോം ഒക്കെയുണ്ട് പക്ഷെ ഞാനൊരു മോഡലാ

suji
ഡൗണ്‍സ് സിന്‍ഡ്രോം ഒക്കെയുണ്ട് പക്ഷെ ഞാനൊരു മോഡലാ

18 മാസം പ്രായമുള്ള ലൂക്കാസ് വാരണ്‍ യുഎസ് ബേബി ഫുഡ് ബ്രാന്‍ഡായ ജെര്‍ബറിന്റെ മോഡല്‍. ഇതില്‍ എന്താണിത്ര വാര്‍ത്ത എന്നാണ് ചോദ്യമെങ്കില്‍ ലൂക്കാസിന്റെ അവസ്ഥയെക്കുറിച്ച് അറിയണം. ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച കുഞ്ഞാണ് ലൂക്കാസ്.

91 വര്‍ഷക്കാലത്തെ ജെര്‍ബര്‍ ബ്രാന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു കുഞ്ഞ് മോഡലായി മാറുന്നത്. നിറഞ്ഞ പുഞ്ചിരിയുള്ള കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഇടയിലാണ് ജോര്‍ജ്ജിയ ഡാല്‍ട്ടണിലെ ലൂക്കാസ് ഹൃദയം കവര്‍ന്നത്. 140,000 എന്‍ട്രികളില്‍ നിന്നാണ് ജെര്‍ബര്‍ ഫോട്ടോ കോണ്ടസ്റ്റില്‍ വിജയം കരസ്ഥമാക്കിയത്.

വിജയിക്കുന്ന ചിരിയാണ് പ്രസന്നതയുമാണ് ലൂക്കാസിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ജെര്‍ബര്‍ പ്രസിഡന്റ് ബില്‍ പാര്‍ട്ടിക വ്യക്തമാക്കി. 50000 ഡോളര്‍ പ്രൈസ് തുകയ്ക്ക് പുറമെ ലൂക്കാസ് ഈ വര്‍ഷം മുഴുവന്‍ സോഷ്യല്‍ മീഡിയ ചാനലിലും, ബ്രാന്‍ഡിന്റെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെടും.

 

Read more topics: down syndrome, baby, us model
English summary
Baby with Down’s syndrome becomes face of US baby food giant Gerber
topbanner

More News from this section

Subscribe by Email