Thursday May 24th, 2018 - 11:33:am
topbanner

കോഹ്‌ലിയുടെ സൂപ്പർ ക്യാച്ചില്‍ വിസ്മയിച്ച് അനുഷ്‌ക; ദൃശ്യങ്ങൾ വൈറലാകുന്നു

Priyanka Pradeep
കോഹ്‌ലിയുടെ സൂപ്പർ ക്യാച്ചില്‍ വിസ്മയിച്ച് അനുഷ്‌ക; ദൃശ്യങ്ങൾ വൈറലാകുന്നു

ഞായറാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മത്സരത്തില്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മാസ്മരിക പ്രകടനമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലിയുടേത്. 19ാം ഓവറില്‍ കൊല്‍ക്കത്തന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റാണ് അത്യുഗ്രന്‍ ക്യാച്ചിലൂടെ പിഴുതത്.

റോയല്‍ ചലഞ്ചേഴ്‌സിനെ പിന്തുണച്ച് ഗാലറിയില്‍ കളി കാണുകയായിരുന്ന അനുഷ്‌ക ശര്‍മ്മ പോലും കോഹ്‌ലിയുടെ ക്യാച്ച് കണ്ട് ബ്രില്യന്റ് എന്ന് പറയാതെ പറഞ്ഞു. കോഹ്‌ലിയുടെ ക്യാച്ച് കണ്ട് ഭാര്യ അനുഷ്‌കയുടെ മുഖത്തെ ഭാവങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.44 പന്തില്‍ 68 റണ്‍സു നേടി കൊല്‍ക്കത്തയ്‌ക്കെതിരെ ഉയര്‍ത്തിയ 175 വിജയലക്ഷ്യത്തില്‍ കോഹ്‌ലി തന്റെ ബാറ്റുകൊണ്ടുള്ള സമ്പാദ്യം നല്‍കിയതിനു പിന്നാലെ ഫീല്‍ഡിലും തിളങ്ങി.

ഇതോടെ ഐപിഎല്‍ കരിയറില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ 33ാം അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. വേഗത കുറഞ്ഞ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചില്‍ 33 റണ്‍സെടുത്ത് ഡികോക്കും 38 റണ്‍സെടുത്ത് ബ്രണ്ടന്‍ മക്കല്ലവും ബംഗളുരുവിന് മികച്ച തുടക്കം നല്‍കി കൊല്‍ക്കത്തന്‍ ബോളിങ് നിരയെ പ്രതിരോധത്തിലാക്കി പിന്നാലെ കോഹ്‌ലി എത്തി ബംഗളുരുവിന് പോരാടാനുള്ള സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ചു പന്ത് ബാക്കി നില്‍ക്കെ വിജയം കുറിക്കുകയായിരുന്നു. 

Read more topics: kohli, super catch, anushka
English summary
Anushka wonders for Kohli's super catch; The scenes are viral

More News from this section

Subscribe by Email