തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജ്യോതികയും സൂര്യയും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും തുടരുകയാണ് ഇരുവരും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക സിനിമയിലേക്ക് തിരിച്ചുവന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് പതിപ്പായ മുപ്പത്തിയാറ് വയതിനിലൂടെയാണ് താരം തിരിച്ചു വന്നത്. സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും താരത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു.
മുപ്പത്തിയാറ് വയതിനിലിന് ശേഷം മഗിളര്‍ മട്ടും എന്ന ചിത്രത്തിലാണ് ജ്യോതിക വേഷമിട്ടത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2D എന്റര്ടൈയിന്മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജ്യോതിക സൂര്യയെക്കുറിച്ച് സംസാരിക്കാറുണ്ട്. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയുടെ പുരസ്കാരവേദിയില്‍ താരം നടത്തിയ പ്രസംഗം ഇപ്പോള്‍ യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്ന തരത്തിലാണ് ജ്യോതിക സംസാരിക്കാറുള്ളത്.
ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയുടെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിച്ചപ്പോഴും സ്ഥിരം ശൈലി കൈവിട്ടിരുന്നില്ല. പ്രിയദര്‍ശനായിരുന്നു പുരസ്കാരം സമ്മാനിച്ചത്. സായ് പല്ലവിയടക്കമുള്ള മറ്റ് താരങ്ങള്‍ സദസ്സില്‍ ഇരിക്കുന്നുണ്ടായിരുന്നു. 17ാമത്തെ വയസ്സിലാണ് താന്‍ സിനിമാജീവിതം ആരംഭിച്ചത്. തന്റെ വിജയത്തിന് പിന്നില്‍ ഒരുപാട് സ്ത്രീകളുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. അവരില്‍ ഓരോരുത്തരെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. വികാരനിര്‍ഭരമായാണ് ജ്യോതിക പ്രസംഗിച്ചത്.
ആളുകളെ നേര്‍ക്കുനേര്‍ നിന്ന് അഭിമുഖീകരിക്കണം. അങ്ങനെ ലോകത്തെ നേരിടണം.നിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. നിനക്ക് ചേരുന്ന ആളെയല്ല നീ കണ്ടെത്തുന്നതെങ്കില്‍ ഇപ്പോള്‍ നില്ക്കുന്ന സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തല ഉയര്‍ത്തി ഇറങ്ങിപ്പോകണമെന്നും അമ്മ പറഞ്ഞിരുന്നു. സൂര്യയുടെ അമ്മയെക്കുറിച്ചും ജോ സംസാരിച്ചിരുന്നു. താരത്തിന്റെ പ്രസംഗം കേട്ട് മകള്‍ ദിയയും അമ്മായി അമ്മ ലക്ഷ്മി ശിവകുമാറും സദസ്സില്‍ ഇരിക്കുന്നുണ്ടായിരുന്നു.
സിനിമാജീവിതത്തോടൊപ്പം തന്നെ കുടുംബ ജീവിതവും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുപോവാന്‍ പഠിപ്പിച്ചത് സൂര്യയുടെ അമ്മയാണെന്ന് ജ്യോതിക പറഞ്ഞു. സൂര്യയുടെ അമ്മയെ രാഞ്ജിയെന്ന് സംബോധന ചെയ്യാനാണ് ഇഷ്ടം. കാരണം അവര്‍ ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്നും താരം അഭിപ്രായപ്പെട്ടു. ഏത് കാര്യം ചെയ്യുമ്പോഴും സൂര്യ പിന്തുണയ്ക്കാറുണ്ട്. സൂര്യയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഷൂട്ടിങ്ങുള്ള സമയത്ത് മക്കളുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്നത് സൂര്യയാണെന്നും താരം പറഞ്ഞു.