topbanner
Wednesday August 23rd, 2017 - 7:22:pm
topbanner

കണ്ടിട്ടുണ്ടോ ഈ പതുമൂന്നുകാരിയുടെ യോഗാ പ്രകടനം

Jikku Joseph
കണ്ടിട്ടുണ്ടോ ഈ പതുമൂന്നുകാരിയുടെ യോഗാ പ്രകടനം

മൈസൂര്‍: ഒരു മിനിറ്റിനുള്ളില്‍ ഇവള്‍ ചെയ്തത് 15 തവണ. അതും യോഗയിലെ ഏറ്റവും പ്രയാസമേറിയ ആസനം. കര്‍ണാടക സ്വദേശിനിയായ ഖുഷി (13) ആണ് അസാമാന്യ മെയ്വഴക്കത്തോടെ 'നിരാലംബ പൂര്‍ണ ചക്രാസന' എന്ന ആസനം കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

മൈസൂരിലെ ആര്‍.ബി.ഐ നഗര്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു ഈ കൗമാരക്കാരിയുടെ പ്രകടനം. പ്രദേശവാസികള്‍ മാത്രമല്ല, ഗോള്‍ഡണ്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികളും യോഗാ പ്രകടനം കാണാന്‍ എത്തിയിരുന്നു. പരിശീലന സമയത്ത് മിനിറ്റില്‍ 13 തവണയാണ് ഇവള്‍ നിരാലംബ പൂര്‍ണ ചക്രാസന ചെയ്തത്. എന്നാല്‍ പ്രദര്‍ശന വേദിയില്‍ എത്തിയപ്പോള്‍ 15 തവണ ചെയ്ത് എല്ലാവരേയും അമ്പരപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. വേള്‍ഡ് റെക്കോര്‍ഡും നേടിയാണ് അവള്‍ മടങ്ങിയത്.




മൂന്നു വര്‍ഷം മുന്‍പാണ് ഖുഷി യോഗ പരിശീലനം ആരംഭിച്ചത്. ഇതിനകം തന്നെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഖുഷിക്ക് ലഭിച്ചിട്ടുണ്ട്. 

Read more topics: yoga, world record, viral video
English summary
13 year old doing yoga world record
topbanner topbanner

More News from this section

Subscribe by Email