Sunday July 21st, 2019 - 8:01:am
topbanner
topbanner

കോഹ്ലി-അനുഷ്‌ക വിവാഹ വിഡിയോ കാണാം

Jikku Joseph
കോഹ്ലി-അനുഷ്‌ക വിവാഹ വിഡിയോ കാണാം

ബോളിവുഡിന്റെ പ്രിയ നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി താലിചാര്‍ത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍. 2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ് ബോളിവുഡ് പ്രണയകഥയാണ് മിലാനില്‍ വിവാഹത്തില്‍ പൂത്തുലയുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നാണ് ടസ്‌കന്‍. ഇവിടെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം. വിവാഹ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കോഹ്‌ലി രാത്രി ഒന്‍പതു മണിക്ക് വിവാഹചിത്രം ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും നന്ദി. ഇനിയീ പ്രണയയാത്രയില്‍ ഞങ്ങളൊന്നിച്ച്. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി.

വിരുഷ്‌ക എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങള്‍ ചിത്രം റീട്വീറ്റ് ചെയ്തു. വിരാട് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം അരമണിക്കൂറിനുള്ളില്‍ 69000 പേര്‍ ലൈക്ക് ചെയ്തു. ഗോള്‍ഡന്‍ കുന്ദന്‍ ജ്വല്ലറി മാലകളും പരമ്പരാഗത എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത ലഹങ്കയുമാണ് അനുഷ്‌ക അണിഞ്ഞത്. ബ്രൈഡല്‍ ഷെര്‍വാണിയും തലപ്പാവുമണിഞ്ഞാണ് കോഹ്‌ലി വന്നത്.

English summary
virat kohli and anushka sharma marriage video
topbanner

More News from this section

Subscribe by Email