Thursday April 26th, 2018 - 5:15:am
topbanner

'മുന്തിരി വള്ളികളിലെ ആദ്യ ഗാനം തളിര്‍ത്തു'

Lijin Kadukkaram
'മുന്തിരി വള്ളികളിലെ ആദ്യ ഗാനം തളിര്‍ത്തു'

മുന്തിരി വള്ളികള്‍ തളിര്‍ക്കമ്പോള്‍ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പുന്നമടക്കായല്‍ എന്നു തുടങ്ങുന്ന ഗാനത്തിനു ഈണം നല്‍കിയിരിക്കുന്നത്. എം. ജയചന്ദ്രനാണ്.

സൂപ്പര്‍ ഹിറ്റായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായാണ് ലാല്‍ വേഷമിടുന്നത്. സൂപ്പര്‍ ഹിറ്റായിരുന്ന ദൃശ്യത്തിനു ശേഷം ലാല്‍ മീന ജോടികള്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനോടുകൂടിയ ചിത്രം  കുടുംബ ചിത്രമാണ്. ഉലഹന്നാന്റെ വ്യക്തി ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ അയാളുടെ കുടുംബ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, ഷറഫുദ്ദീന്‍ എന്നിവരും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English summary
first video songs from munthiri vallikal thalirkkumbol

More News from this section

Subscribe by Email