Monday June 18th, 2018 - 5:13:am
topbanner
Breaking News

പാലക്കാട് ശ്രീരാം ആലപിച്ച യാഗം ആല്‍ബത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു

suvitha
പാലക്കാട് ശ്രീരാം ആലപിച്ച യാഗം ആല്‍ബത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബമായ 'യാഗം'ത്തില്‍ പാലക്കാട് ശ്രീരാം ആലപിച്ച പാട്ടിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. കുരിശിലേറ്റിയ യേശുദേവനെ സ്മരിച്ചുള്ള 'പരമ യാഗമാം യേശുവേ' എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് റവ. ഡി ജെ അജിത് കുമാര്‍ ആണ്.

സംഗീതം നല്‍കിയിരിക്കുന്നത് ഷൈനു ആര്‍ എസ്. രൂപാ രേവതിയാണ് വയലിന്‍ വായിച്ചിരിക്കുന്നത്. 'യാഗം' ആല്‍ബത്തില്‍ ഷൈനു ആര്‍ എസ് സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ് കുര്യന്‍, ഗൗരി ലക്ഷ്മി, ഷൈനു ആര്‍ എസ് തുടങ്ങിയ പ്രഗത്ഭ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു.

പൂവച്ചല്‍ ഖാദര്‍, സന്തോഷ് വര്‍മ്മ, റവ. ഡി ജെ അജിത് കുമാര്‍, രാജു ചേന്നാട്, ശ്രീപാര്‍വ്വതി, അനൂപ് മുകുന്ദന്‍, പുഷ്പ ജയന്‍ എന്നിവരാണ് ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍ Muzik247 (മ്യൂസിക്247)നാണ്. 

 

English summary
release the video yeshudeva from muzix 247

More News from this section

Subscribe by Email