Sunday June 24th, 2018 - 10:30:pm
topbanner
Breaking News

'ഉടലാഴം'ത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം റിലീസ് ചെയ്തു

jithin
'ഉടലാഴം'ത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'ഉടലാഴം'ത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മേടസൂര്യന്റെ" എന്ന് തുടങ്ങുന്ന ഈ ഗാനം സിതാരയും മിഥുൻ ജയരാജും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.

വരികൾ രചിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ ആവളയാണ്. അഞ്ച് 2017 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ ഒരുമിക്കുന്നു എന്ന പ്രത്യേകത ഈ പാട്ടിനും ചിത്രത്തിനുമുണ്ട് - സിതാര കൃഷ്ണകുമാർ (ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നു), ഇന്ദ്രൻസ് (ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു), അപ്പു ഭട്ടതിരി (ചിത്രത്തിന്റെ എഡിറ്റർ), രംഗനാഥ് രവി (ചിത്രത്തിന്റെ ശബ്ദസംവിധാനം), മുത്തു (കളറിംഗ് - ചിത്രാഞ്ജലി).

ഉണ്ണികൃഷ്ണന്‍ ആവള കഥയെഴുതി സംവിധാനം നിർവഹിച്ച 'ഉടലാഴം'ത്തിൽ മണി, രമ്യ വത്സല, ജോയ് മാത്യു, അനുമോൾ, ഇന്ദ്രൻസ്, സജിത മഠത്തിൽ, അബു വളയംകുളം, നിലംബൂർ ആയിഷ, രാജീവൻ വെല്ലൂർ എന്നിവർ അഭിനയിക്കുന്നുണ്ട്. പിന്നണി ഗായകരായ സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജ്ഉം സംഗീത സംവിധാനത്തിൽ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. മുഹമ്മദ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു.

പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ഡോ. മനോജ് കെ.ടി., ഡോ. രാജേഷ് കുമാര്‍, ഡോ. സജീഷ് എം എന്നിവരാണ് ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

English summary
The song was released by Sithara Krishnakumar

More News from this section

Subscribe by Email