topbanner
Tuesday September 19th, 2017 - 7:02:pm
topbanner

ടൈറ്റാനിക്കിന് ശേഷം നടന്ന ഏറ്റവും വലിയ ദുരന്തം... ആരും തെറിപറയരുത്

fasila
ടൈറ്റാനിക്കിന് ശേഷം നടന്ന ഏറ്റവും വലിയ ദുരന്തം... ആരും തെറിപറയരുത്

സെലിബ്രേറ്റീസ് വെഡ്ഡിംഗ് വിഡിയോകൾക്ക് പൊതുവെ ലൈക്കുകളുടെ എണ്ണം കൂടുതലാണ്. എന്നാൽ ആദ്യമായാണ് ഒരു വെഡ്ഡിംഗ് വിഡിയോ ലൈക്കുകൾക്ക് പകരം ഡിസ് ലൈക്കുകള്‍ വാങ്ങി കൂട്ടിയത്.

മറ്റാരുടെയുമല്ല, ഏഷ്യാനെറ്റിലെ ചന്ദനമഴയിലൂടെ വീട്ടമ്മമാർ നെഞ്ചിലേറ്റിയ അമൃത എന്ന മേഘ്നയുടെ വിവാഹ വീഡിയോയ്ക്കാണ് ഡിസ് ലൈക്കിന്റെ ട്രോൾ മഴ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മേഘ്നയുടെ വിവാഹ വീഡിയോ വൈറലായി കഴിഞ്ഞു. അതുകൊണ്ട് വീഡിയോ ട്രോളര്‍മാര്‍ ഏറ്റടുത്തിരിക്കുകയാണ്. മേഘ്നയുടെ വിവാഹ വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.

വെറുപ്പിക്കലിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ടെന്നും ഇത്ര ഭയാനകമായത് ആദ്യമായാണ് കാണുന്നത് തുടങ്ങീ നിരവധി കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. അതിൽ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്, ടൈറ്റാനിക്കിലേക്കാൾ വലിയ ദുരന്തം എന്നാണ്.

ഈ ദുരന്തം 50 ലക്ഷത്തോളം പേര്‍ കണ്ടുകഴിയുകയും ചെയ്തു. താരത്തിന്റെ വിവാഹ വീഡിയോ ആവേശത്തോടെ കാണാനെത്തിയവര്‍ ലൈക്ക് അടിക്കുന്നതിനേക്കാള്‍ ഡിസ് ലൈക്ക് അടിച്ചു മടങ്ങുകയാണ്.

635 ലൈക്കും 39,028 ഡിസ് ലൈക്കുകളുമാണ് ഇതുവരെയായി വാങ്ങികൂട്ടിയിരിക്കുന്നത്. കയ്യില്‍ ഫുട്ബോളുമായി മെല്ലെ നടക്കുന്ന മേഘ്നയിലാണ് വീഡിയോ തുടങ്ങുന്നത്.

എതിര്‍വശത്തു നില്‍ക്കുന്ന വരന്‍ ഡോണ്‍ ടോമിന് നേരെ ഗോളടിക്കാനൊരുങ്ങുന്ന മേഘ്നയും ഗോളടിച്ച്‌ പണി വാങ്ങുന്ന ഡോണും ശേഷമുള്ള രണ്ടാളുടെയും മോണോആക്ടും നവദമ്പതികളുടെ ഓട്ടവും കണ്ടാല്‍ ആരും ഡിസ് ലൈക്ക് അടിച്ചു പോകും.

Read more topics: meghna, wedding, video, tragedy
English summary
The biggest tragedy ever happened after Titanic ... no one should be wrong
topbanner topbanner

More News from this section

Subscribe by Email