topbanner
Tuesday September 19th, 2017 - 7:03:pm
topbanner

ശ്രേയാ ഘോഷാലും ക്വിൻസി ചെറ്റുപള്ളിയും ആലപിച്ച 'തീരം'ത്തിലെ ആദ്യഗാനം റിലീസ് ചെയ്തു

fasila
ശ്രേയാ ഘോഷാലും ക്വിൻസി ചെറ്റുപള്ളിയും ആലപിച്ച 'തീരം'ത്തിലെ ആദ്യഗാനം റിലീസ് ചെയ്തു

കൊച്ചി:  ഈ മാസം തീയേറ്ററുകളിൽ എത്തുന്ന 'തീരം'ത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. "ഞാനും നീയും" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ക്വിൻസി ചെറ്റുപള്ളിയും ചേർന്നാണ്.

ഹരിനാരായണൻ ബി. കെയുടെ വരികൾക്ക് അഫ്സൽ യൂസുഫ് ആണ് ഈണം പകർന്നിരിക്കുന്നത്. സഹീദ് അറാഫത്ത് സംവിധാനം നിർവഹിച്ച 'തീരം', അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്.

മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. Muzik247 നാണ്ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. റൗണ്ട് അപ്പ് സിനിമ (Round Up Cinema)യുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് 'തീരം' നിർമിച്ചിട്ടുള്ളത്.

Read more topics: kochi, released, song, njanum neeyum
English summary
released the first song of the movie 'Theeram'
topbanner topbanner

More News from this section

Subscribe by Email