Sunday June 24th, 2018 - 10:31:pm
topbanner
Breaking News

നരകത്തിലേക്ക് കുതിച്ചാലും റേഞ്ച് റോവര്‍ ഫെറാരിയെ തോല്‍പ്പിക്കും

suji
നരകത്തിലേക്ക് കുതിച്ചാലും റേഞ്ച് റോവര്‍ ഫെറാരിയെ തോല്‍പ്പിക്കും

ബ്രിട്ടീഷ് മോട്ടോര്‍ കമ്പനി റേഞ്ച് റോവറാണോ കേമന്‍ അതോ ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളോ? ചോദ്യം ഇതാണെങ്കില്‍ ഉത്തരത്തില്‍ പലര്‍ക്കും വിഭിന്നമാകും. എന്നാല്‍ ചൈനയിലെ ടിയാന്‍മെന്‍ കൊടുമുടിയിലേക്കുള്ള ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ പാതയില്‍ ഫെറാരിയെ തോല്‍പ്പിച്ച് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് റേഞ്ച് റോവര്‍.

ഫെറാരി 458 കൈക്കലാക്കിയ വേഗത്തിന്റെ റെക്കോര്‍ഡാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ സ്വന്തമാക്കിയത്. ഫോര്‍മുല ഇ ഡ്രൈവര്‍ ഹോ പിന്‍ തുംഗാണ് 99 ഹെയര്‍പിന്‍ വളവുകളുള്ള മലയുടെ മുകളിലേക്ക് റെക്കോര്‍ഡ് വേഗതയില്‍ കാര്‍ ഓടിച്ചത്. 2016ല്‍ ഫെറാരി 458 10 മിനിറ്റ് 31 സെക്കന്‍ഡിലാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

9 മിനിറ്റ് 51 സെക്കന്‍ഡിലാണ് ടംഗ് 4ഃ4 വാഹനത്തെ മലമുകളില്‍ ഫിനിഷിംഗ് പോയിന്റിലെത്തിച്ചത്. ഫെറാരി 458ന്റെ പകുതി വിലയ്ക്ക് ലഭിക്കുന്നതാണ് ഈ റേഞ്ച് റോവര്‍ മോഡല്‍ എന്നതാണ് എടുത്ത് പറയുന്ന സവിശേഷത.

 

 

Read more topics: range rover , ferrari ,racing
English summary
range rover obliterates record time set by a ferrari for racing up

More News from this section

Subscribe by Email