topbanner
Wednesday November 22nd, 2017 - 7:27:am
topbanner
Breaking News

പരിയാരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

NewsDesk
പരിയാരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന ഹര്‍ത്താലിനിടെയാണ് ആംബുലന്‍സിനു നേരെ ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് ആംബുലന്‍സ് അടിച്ചു തകര്‍ത്തത്. ആംബുലന്‍സിന്റെ ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷാവസ്ഥ പിന്നീട് പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആബുലന്‍സ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആബുലന്‍സ് ഡ്രൈവര്‍മാരുടെ പണിമുടക്ക് നടത്തുന്നുണ്ട്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

Read more topics: pariyaram, medical college,
English summary
pariyaram medical college attack video
topbanner topbanner

More News from this section

Subscribe by Email