topbanner
Thursday August 17th, 2017 - 10:52:pm
topbanner

ബന്ധനങ്ങളില്ലാതെ ശശികല: വീഡിയോ പുറത്ത്

Anju N C
ബന്ധനങ്ങളില്ലാതെ ശശികല: വീഡിയോ പുറത്ത്

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എഡി.എം.കെ [അമ്മ] ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന് തെളിവായി വീഡിയോ പുറത്ത്. ഒരു കന്നട ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ സ്വതന്ത്രയായി ഭക്ഷണ പാത്രവും കൈപിടിച്ച് പോലീസുകാരോട് സംസാരിച്ചുകൊണ്ട് സെല്ലിലേക്ക് നടന്നു കയറുന്ന ശശികലയുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

ശശികലക്ക് വിഐപി പദവി ലഭിക്കുന്നുവെന്ന പോലീസ് ഓഫീസര്‍ ഡി. രൂപയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നത്. ശശികലക്ക് വേണ്ടി മാത്രം ജയിലില്‍ അഞ്ച് സെല്ലുകള്‍ സജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകള്‍ മറ്റു തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും രൂപ വ്യക്തമാക്കിയിരുന്നു.

കൂടാതെ ശശികലക്ക് വേണ്ടി പ്രത്യേക അടുക്കളയും തയ്യാറാക്കിയിട്ടുണ്ട്. ഈ കൗണ്ടറുകളിലൂടെയാണ് ശശികലക്ക് ഭക്ഷണം ലഭിക്കുന്നത്. രണ്ടുകോടി രൂപ പ്രതിഫലം വാങ്ങിയാണ് ഇത്തരം സൗകര്യങ്ങളൊരുക്കുന്നതെന്നുമുള്ള ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

എന്നാല്‍ രൂപയുടെ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി എച്ച്എസ് എന്‍ റാവു നിഷേധിച്ചെങ്കിലും രൂപ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. ഇതിനു പുറകെ രൂപയെ സ്ഥലം മാറ്റുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ട്രാഫിക് വിഭാഗത്തിലേക്ക് രൂപയെ സ്ഥലം മാറ്റി എന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

Read more topics: sasiakala, jail, freedom, roopa,
English summary
parappana jail gave freedom to sasikala
topbanner topbanner

More News from this section

Subscribe by Email