Sunday June 24th, 2018 - 10:31:pm
topbanner
Breaking News

ഇക്കുറി തൃശ്ശൂര്‍ പൂരത്തിന് ഒരു വലിയ കുറവുണ്ട്; ശിവസുന്ദറിന്റെ കുറവ് ഓര്‍മ്മിപ്പിച്ച് ഒരു ആല്‍ബം

suji
ഇക്കുറി തൃശ്ശൂര്‍ പൂരത്തിന് ഒരു വലിയ കുറവുണ്ട്; ശിവസുന്ദറിന്റെ കുറവ് ഓര്‍മ്മിപ്പിച്ച് ഒരു ആല്‍ബം

ആഘോഷങ്ങളുടെ, താളമേളങ്ങളുടെ, വര്‍ണ്ണപ്പൊലിമയുടെ പൂരക്കാഴ്ചയാണ് തൃശ്ശൂര്‍ പൂരം. പക്ഷെ ഇക്കുറി തൃശ്ശൂര്‍ പൂരത്തിന് ഒരു വലിയ കുറവുണ്ട്, തിരുവമ്പാടിയില്‍ നിന്നും എഴുന്നെള്ളുന്ന ശിവസുന്ദറിന്റെ വിയോഗമാണ് പൂരപ്രേമികളുടെ മനസ്സില്‍ ആ വിടവ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ തവണ ഉപചാരം ചൊല്ലിപ്പിരിഞ്ഞ ആനപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദര്‍ ഇനിയൊരിക്കലും മടങ്ങിവരില്ലെങ്കിലും ആ ഓര്‍മ്മ എന്നും പൂരപ്രേമികളുടെ മനസ്സില്‍ നിറയുമെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കൊളീഗ്‌സ് റേഡിയോ ക്ലബ് 'ഓര്‍മ്മ പൂരം' എന്ന ആല്‍ബം പുറത്തിറക്കിയത്.

തിരുവമ്പാടി ക്ഷേത്രത്തിലെ തിടമ്പേറ്റി കഴിഞ്ഞ 15 വര്‍ഷക്കാലമായി പൂരത്തിന് എഴുന്നെള്ളിയ അഴകിന്റെ തമ്പുരാന് ഓര്‍മ്മക്കുറിപ്പായാണ് 'ഓര്‍മ്മ പൂരം' എത്തുന്നത്. ഗാനരചനയും, സംഗീതവും വിരേഷ് നായര്‍ നിര്‍വ്വഹിച്ച ആല്‍ബത്തിന്റെ സംവിധാനം അഖില്‍.കെ.അജയന്‍ കൈകാര്യം ചെയ്യുന്നു. കൃഷ്ണചന്ദ്രന്‍.കെ, സൗമ്യ മേനോന്‍, നിഷ രത്‌നന്‍, സൗമ്യ. കെ.എസ് എന്നിവരാണ് ഗാനം ആലപിച്ചത്.

അജീഷ്.വി.ബാലനും, അനീഷ് ചാക്കോയും ചേര്‍ന്ന് നിര്‍മ്മിച്ച ആല്‍ബത്തിന്റെ എഡിറ്റിംഗ് ഫിന്നി ജോസഫ് നിര്‍വ്വഹിച്ചിരിക്കുന്നു.

English summary
ormaPooram video song for thiruvambadi sivasundar thrissur pooram

More News from this section

Subscribe by Email