Sunday June 24th, 2018 - 10:32:pm
topbanner
Breaking News

ലാലേട്ടന്‍ ഫാന്‍സിന് വീണ്ടുമൊരു സമ്മാനം; ഇക്കുറി സിനിമാ സ്റ്റൈല്‍ മ്യൂസിക് വീഡിയോ

suji
 ലാലേട്ടന്‍ ഫാന്‍സിന് വീണ്ടുമൊരു സമ്മാനം; ഇക്കുറി സിനിമാ സ്റ്റൈല്‍ മ്യൂസിക് വീഡിയോ

മലയാളികളുടെ സ്വന്തം മോഹന്‍ലാലുമായി ബന്ധപ്പെട്ട സിനിമകളും, ഗാനങ്ങളും ഈയിടെയായി വര്‍ദ്ധിച്ച് വരികയാണ്. ക്യൂന്‍ എന്ന പുതുമുഖങ്ങളുടെ ചിത്രം മുതല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വരെ ലാലേട്ടന്റെ ആരാധനാമുഖങ്ങളായി മാറിയിരുന്നു. ലാല്‍ ഫാന്‍സിന് വേണ്ടിയുള്ള പാട്ടുകളും ഈ ചിത്രങ്ങളില്‍ ഇടംപിടിച്ചു.

ഈ നല്ല കാലത്തിനിടയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പുതിയൊരു മ്യൂസിക്കല്‍ വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. 'കിംഗ്ടം ഓഫ് മോഹന്‍ലാല്‍' അഥവാ മോഹന്‍ലാലിന്റെ സാമ്രാജ്യം എന്നുപേരിട്ട മ്യൂസിക്കല്‍ വീഡിയോ സിനിമാ സ്‌റ്റൈലിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ ഫാനായ ഒരു വ്യക്തിയെ അക്രമികള്‍ വെറുതെവിടുന്നതും, ലാല്‍ ഫാനാണെന്ന് മനസ്സിലാക്കി പോക്കറ്റടിച്ച പഴ്‌സ് തിരികെ കൊടുക്കുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമല്‍ കെ ജോബി സംവിധാനം നിര്‍വ്വഹിച്ച പുതിയ മ്യൂസിക് വീഡിയോ ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ളതാണ്.

Read more topics: music video,mohanlal
English summary
new music video foe lal fans

More News from this section

Subscribe by Email