Thursday August 16th, 2018 - 7:21:pm
topbanner

മെട്രോ ട്രെയിന് ബ്രേക്കുണ്ടായത് നന്നായി; ട്രാക്ക് മുറിച്ച് കടന്ന യാത്രക്കാരന് സംഭവിച്ചത്

suji
 മെട്രോ ട്രെയിന് ബ്രേക്കുണ്ടായത് നന്നായി; ട്രാക്ക് മുറിച്ച് കടന്ന യാത്രക്കാരന് സംഭവിച്ചത്

റെയില്‍വെ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നതിലെ അപകടം എത്ര പറഞ്ഞാലും ആളുകള്‍ക്ക് മനസ്സിലാകില്ല. ശിക്ഷ നല്‍കുമെന്നും പിഴ ഈടാക്കുമെന്നും ഒക്കെ പറഞ്ഞാലും ആവശ്യം വന്നാല്‍ ട്രാക്ക് എടുത്ത് ചാടുന്നത് ചിലരുടെ ശീലമാണ്. എന്തായാലും ഡല്‍ഹി മെട്രോ ട്രാക്ക് ഇതുപോലെ ചാടിക്കടക്കാന്‍ ശ്രമിച്ച രു യാത്രക്കാരന് സംഭവിച്ച അപകടമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മെട്രോ ട്രെയിന്‍ യാത്ര പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു യാത്രക്കാരന്റെ സാഹസം. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നും അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ച് കടക്കുന്ന യാത്രക്കാരന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നീങ്ങിത്തുടങ്ങിയ ട്രെയിന്‍ ഇയാളെ മുട്ടുന്നുണ്ടെങ്കിലും ഉടന്‍ ബ്രേക്ക് ഇടുന്നതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടായില്ല. ബാലന്‍സ് നഷ്ടമായ ഇയാള്‍ വീണ്ടും ട്രെയിനും ട്രാക്കിനും ഇടയിലേക്ക് വീഴുന്നുമുണ്ട്. 21കാരനായ മയൂര്‍ പട്ടേലാണ് സംഭവത്തില്‍ പിടിയിലായത്.

ചോദ്യം ചെയ്യലില്‍ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് എങ്ങിനെ പോകുമെന്ന് അറിയില്ലായിരുന്നുവെന്നാണ് പട്ടേല്‍ അവകാശപ്പെട്ടത്. ഇയാളെ പിഴ ഈടാക്കിയ ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞുവിട്ടു.

English summary
man crossing tracks in delhi metro station has lucky escape
topbanner

More News from this section

Subscribe by Email