Sunday October 21st, 2018 - 1:09:am
topbanner
Breaking News

'മൗനം സൊല്ലും വാർത്തൈകൾ' ; ഇത് അതുക്കും മേലെ...

Aswani
 'മൗനം സൊല്ലും വാർത്തൈകൾ' ; ഇത് അതുക്കും മേലെ...

കൊച്ചി: ഏവരും ഇഷ്ടപ്പെട്ട തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ 'മൗനം സൊല്ലും വാർത്തൈകൾ' യൂട്യൂബിൽ ഒരു കോടി വ്യൂസ് കടന്നു. ഒരു ആൽബം പാട്ടിനു കിട്ടുന്ന അപൂർവ ബഹുമതിയാണിത്. കഴിഞ്ഞ വർഷം ഫെബ്രുവരി 9നാണ് മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ വീഡിയോ റിലീസ് ചെയ്തത്. വീഡിയോയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് അവാർഡ് ജേതാവായ ഫിലിം മേക്കർ രാഹുൽ റിജി നായരാണ്. ജയകുമാർ എൻ രചിച്ച വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയത്. അമൃത ജയകുമാറും നിതിൻ രാജും വളരെ മനോഹരമായി ആലപിച്ച ഗാനം പെട്ടെന്ന് തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറി.

വിനീത കോശിയുടെയും അഭിമന്യു രാമാനന്ദന്റെയും ഹൃദ്യമായ അഭിനയം വീഡിയോയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിർവഹിച്ചത്. ഗാനരചയിതാവ് ഒഴികെ 'മൗനം സൊല്ലും വാർത്തൈകൾ' മ്യൂസിക് വീഡിയോക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളായിരുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റൂഡിയോസാണ് വീഡിയോ നിർമിച്ചത്.

കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, തൊണ്ടിമുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ് , ഒരു മെക്സിക്കൻ അപാരത, ജോമോന്റെ സുവിശേഷങ്ങൾ, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂ ർ ഡെയ്‌സ്, ചാർലി, കമ്മട്ടിപ്പാടം , ഹൗ ഓൾഡ്‌ ആർ യു, കിസ്മത്ത്,വിക്രമാദിത്യൻ, മ ഹേഷിന്റെ പ്രതികാരം, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.

English summary
'mounam sollum varthaigal'; this is beyond that...
topbanner

More News from this section

Subscribe by Email